ദോഹ: വേനലവധിക്കാലം കഴിഞ്ഞ് വിദ്യാലയങ്ങൾ വീണ്ടും സജീവമാകാൻ ഒരുങ്ങവെ സ്കൂൾ വിപണിയൊരുക്കി ലുലു ഹൈപ്പർമാർക്കറ്റിൽ ‘ബാക് ടു സ്കൂൾ’ പ്രൊമോഷന് തുടക്കമായി. നഴ്സറി മുതൽ സർവകലാശാല തലംവരെയുള്ള വിദ്യാർഥികൾക്ക് പഠനാവശ്യങ്ങൾക്കുള്ള എല്ലാ ഉൽപന്നങ്ങളും ഒരു കുടക്കീഴിൽ ഒരുക്കിയാണ് ലുലു ഹൈപ്പർമാർക്കറ്റിലെ ‘ബാക് ടു സ്കൂൾ’ പ്രൊമോഷൻ ആരംഭിച്ചത്.
പഠന ഉപകരണങ്ങൾ, ഗാഡ്ജറ്റ്സ്, സ്റ്റേഷനറി തുടങ്ങി വൈവിധ്യമാർന്ന വിപണിയാണ് കാത്തിരിക്കുന്നത്. ഖത്തറിലെ മുഴുവൻ ലുലു ഹൈപ്പർമാർക്കറ്റുകൾക്കും പുറമെ, ലുലു ഹൈപ്പർമാർക്കറ്റ് ഓൺലൈൻ വഴിയും ‘ബാക് ടു സ്കൂൾ’ പ്രൊമോഷൻ ലഭ്യമാണ്.
ലാപ്ടോപ്പ്, ടാബ്ലറ്റ്, പ്രിന്ററുകൾ, കമ്പ്യൂട്ടർ ഉൽപന്നങ്ങൾമുതൽ സ്കൂൾ ബാഗ്, ലഞ്ച് ബോക്സ്, വാട്ടർബോട്ടിൽ എന്നിവയുടെ പ്രീമിയം ബ്രാൻഡ് ഉൽപന്നങ്ങളാണ് ഒരു കുടക്കീഴിൽ ഒരുക്കുന്നത്. കുട്ടികളുമായെത്തുന്ന രക്ഷിതാക്കൾക്ക് അവർക്കാവശ്യമായ എല്ലാം ലുലു ഹൈപ്പർമാർക്കറ്റിലെ പ്രത്യേക പ്രൊമോഷനിൽ ലഭ്യമാകുമെന്ന് ഉറപ്പിക്കാമെന്ന് മാനേജ്മെന്റ് അറിയിച്ചു.
വിദ്യാർഥികൾക്ക് ആവശ്യമായതിനു പുറമെ, രക്ഷിതാക്കൾക്ക് ഉപയോഗികാവുന്ന ഗുണമേന്മയുള്ള ട്രോളികളും ബാക്പാക്കുകളുമെല്ലാം ലഭ്യമാണ്. ഡിസ്നി, മാർവെൽ, സ്റ്റാർ വാർ, ഫെരാരി, കോകോമെലൺ, ബാറ്റ്മാൻ, ബാർബി തുടങ്ങി കുട്ടികളുടെ ഇഷ്ടകഥാപാത്രങ്ങളുടെ പേരിലെ ബ്രാൻഡുകളും ‘ബാക് ടു സ്കൂൾ’ വിപണിയിൽ കാത്തിരിക്കുന്നു.
മികച്ച ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ മിതമായ നിരക്കിൽതന്നെ ഈ പ്രൊമോഷനിലൂടെ ലഭ്യമാക്കുന്നതായി ലുലു ഹൈപ്പർമാർക്കറ്റ് അറിയിച്ചു. ഇതോടെ വ്യത്യസ്തമായ മറ്റു പ്രൊമോഷനുകളും ഷോപ്പിങ്ങിൽ ഉപയോഗപ്പെടുത്താവുന്നതാണ്.
ഇലക്ട്രോണിക്, ടെക് ഗാഡ്ജറ്റുകൾ വിലക്കുറവിൽ സ്വന്തമാക്കാവുന്ന ടെക് ഡീൽ പ്രൊമോഷൻ, ലോയൽറ്റി ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കപ്പെട്ട ബ്രാൻഡുകൾക്ക് 25 ശതമാനംവരെ ഹാപ്പിനസ് പോയന്റ് പ്രൊമോഷൻ ആഗസ്റ്റ് 16 വരെ തുടരും. വിവിധ ഉൽപന്നങ്ങൾക്ക് അതുല്യമായ വിലക്കുറവ് ലഭിക്കുന്ന പ്രൊമോഷൻ വേള ഉപയോഗപ്പെടുത്തണമെന്ന് ലുലു ഹൈപ്പർമാർക്കറ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.