ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഓ​ൾ​ഡ് എ​യ​ർ​പോ​ർ​ട്ട് ബ്രാ​ഞ്ചി​ൽ ന​ട​ന്ന ‘ഹെ​ൽ​ത്തി ല​ഞ്ച് ബോ​ക്സ്’ പ​രി​പാ​ടി​യി​ൽ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം, ലു​​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് പ്ര​തി​നി​ധി​ക​ൾ കു​ട്ടി​ക​ൾ​ക്കൊ​പ്പം

ആ​രോ​ഗ്യ​ ഭ​ക്ഷ​ണ​പാ​ഠ​ങ്ങ​ളു​മാ​യി ലുലുവിൽ ‘ഹെ​ൽ​ത്തി ല​ഞ്ച് ബോ​ക്സ്’

ദോ​ഹ: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ട് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് ‘ഹെ​ൽ​ത്തി ല​ഞ്ച് ബോ​ക്സ്’ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക ല​ക്ഷ്യ​മി​ട്ടാ​ണ് ബാ​ക് ടു ​സ്കൂ​ൾ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി വേ​റി​ട്ട പ​രി​പാ​ടി ഒ​രു​ക്കി​യ​ത്. ​ഓ​ൾ​ഡ് ​എ​യ​ർ​പോ​ർ​ട്ട് ലു​ലു ബ്രാ​ഞ്ചി​ൽ ന​ട​ന്ന ‘ഹെ​ൽ​ത്തി ല​ഞ്ച് ബോ​ക്സി​ൽ’ മു​നി​സി​പ്പാ​ലി​റ്റി മ​​ന്ത്രാ​ല​യം, ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് പ്ര​തി​നി​ധി​ക​ൾ പ​​ങ്കെ​ടു​ത്തു.

കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​വും, പോ​ഷ​ക ഗു​ണ​ങ്ങ​ൾ അ​ട​ങ്ങി​യ ഭ​ക്ഷ​ണ​ശീ​ലം ഉ​റ​പ്പാ​ക്കു​ക​യു​മാ​ണ് പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ലൂ​ടെ ല​ക്ഷ്യ​മി​ട്ട​ത്. കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ 500ലേ​റെ കു​ട്ടി​ക​ൾ​ക്ക് വാ​ട്ട​ർ​ബോ​ട്ടി​ലും സ​മ്മാ​ന​പ്പൊ​തി​ക​ളും ഭ​ക്ഷ​ണ​ക്കി​റ്റു​ക​ളും സ​മ്മാ​നി​ച്ചു. പു​തു​ത​ല​മു​റ​യി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ശീ​ല​ങ്ങ​ൾ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ പി​ന്തു​ണ​യെ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ അ​ഭി​ന​ന്ദി​ച്ചു.

 

ഹെ​ൽ​ത്തി ല​ഞ്ച് ബോ​ക്സ് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ മ​ത്സ​ര​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ളെ മ​ന്ത്രാ​ല​യം പ്ര​തി​നി​ധി സ​ന്ദ​ർ​ശി​ക്കു​ന്നു

പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്കാ​യി ക​ള​റി​ങ്, ചി​ത്ര​ര​ച​ന ഉ​ൾ​പ്പെ​ടെ മ​ത്സ​ര​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു. ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ്യ​ശീ​ല​ങ്ങ​ളെ വ​ര​ച്ചി​ടാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ. പ​​ങ്കെ​ടു​ത്ത​വ​ർ​ക്കും കാ​ഴ്ച​ക്കാ​ർ​ക്കു​മി​ട​യി​ൽ ല​ഘു​ലേ​ഖ​ക​ക​ൾ, ബ്രോ​ഷ​റു​ക​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​വും ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ളും സ​മൂ​ഹ​ത്തി​നി​ട​യി​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന മ​ന്ത്രാ​ല​യം ല​ക്ഷ്യ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി​രു​ന്നു ‘ഹെ​ൽ​ത്തി ല​ഞ്ച് ബോ​ക്സ്’ പ​രി​പാ​ടി​യും. ഇ​തു​വ​ഴി കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ൽ പോ​ഷ​കാ​ഹാ​രം വ​ഹി​ക്കു​ന്ന പ​ങ്ക് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​താ​യി മ​ന്ത്രാ​ല​യം നേ​തൃ​ത്വ​ത്തി​ലെ സം​രം​ഭം.

Tags:    
News Summary - Lulu's 'Healthy Lunch Box'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.