ദോഹ: വമ്പൻ മെഷീൻ, ഉപകരണങ്ങൾ, ട്രക്കുകൾ എന്നിവയുടെ പാർക്കിംഗിനായി മുനിസിപ്പാലി റ്റി പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള നഗരാസൂത്രണ വകുപ്പ് അഞ്ച് കേന്ദ്രങ്ങൾ അ നുവദിച്ചു.അൽ റയ്യാൻ മുനിസിപ്പാലിറ്റിയിൽ നാലും ഉംസലാൽ മുനിസിപ്പാലിറ്റിയിൽ ഒരു പ്ല ോട്ടുമാണ് അനുവദിച്ചിരിക്കുന്നത്. അൽ റയ്യാൻ മുനിസിപ്പാലിറ്റിയിൽ ഉം ഖർനിൽ ഒരു പ്ലോട്ടും ബു അൽ യുവാബിയിൽ രണ്ടും ഇൻഡസ്ട്രിയൽ ഏരിയയിൽ ഒരു പ്ലോട്ടുമാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്. ഉംസലാൽ മുനിസിപ്പാലിറ്റിയിൽ ബു ഫസീലയിലാണ് ട്രക്ക്, മെഷീൻ, ഭീമൻ ഉപകരണങ്ങൾ എന്നിവയുടെ പാർക്കിംഗിനായി സ്ഥലം അനുവദിച്ചിരിക്കുന്നത്. ദോഹ മുനിസിപ്പാലിറ്റിയിൽ നേരത്തെ തന്നെ ഒരു കേന്ദ്രം അനുവദിച്ചിരുന്നു.
റയ്യാൻ മുനിസിപ്പാലിറ്റിയിൽ ബു അൽ യുവാബിയിൽ തന്നെ നാല് സ്ഥലങ്ങൾ കൂടി അനുവദിക്കുന്നതിെൻറ ഭാഗമായി പഠനം നടന്നുവരികയാണെന്ന് മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.പുതുതായി അനുവദിച്ച സ്ഥലങ്ങളിൽ ട്രക്കുകൾക്കും വമ്പൻ ഉപകരണങ്ങൾക്കും മെഷീനുകൾക്കും സുരക്ഷിതമായി പാർക്ക് ചെയ്യാനാകും. വലിയ വാഹനങ്ങൾക്കായുള്ള പാർക്കിംഗുമായി ബന്ധപ്പെട്ട് സെൻട്രൽ മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ കാര്യങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ടെന്നും ഈ മേഖലയിലെ വിദഗ്ധൻ അബൂ മുഹമ്മദ് പറഞ്ഞു.
വലിയ വാഹനങ്ങളുടെയും മെഷീനുകളുടെയും പാർക്കിംഗുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രാലയത്തിൽ സെൻട്രൽ മുനിസിപ്പൽ കൗൺസിൽ വിഷയം ഉന്നയിക്കുകയും പഠനം നടത്തണമെന്നാവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. താമസ സ്ഥലങ്ങളിൽ വലിയ വാഹനങ്ങൾ ദീർഘകാലം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നം സമൂഹ മാധ്യമങ്ങൾ വഴി ഉന്നയിക്കപ്പെട്ടിരുന്നു. ഏപ്രിലിൽ അൽഖീസയിൽ പെേട്രാൾ സ്റ്റേഷന് സമീപം അനധികൃതമായി പാർക്ക് ചെയ്തിരുന്ന 40 ഹെവി മെഷീനുകളും ഉപകരണങ്ങളും അൽ ദആയിൻ മുനിസിപ്പാലിറ്റി അധികൃതർ പിടികൂടുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.