ദോഹ: ഖത്തരി ഉൽപാദകരും കമ്പനികളും പങ്കാളികളാകുന്ന ‘മെയ്ഡ് ഇൻ ഖത്തർ’ പ്രദർശനത്തിന് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻറർ വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു. നവംബർ 29ന് തുടങ്ങി ഡിസംബർ രണ്ടിന് അവസാനിക്കുന്ന പ്രദർശനത്തിൽ ഖത്തറിലെ 450 കമ്പനികൾ പങ്കാളികളാകും. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഖത്തർ ചേംബറാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഖത്തറിലെ പ്രാദേശിക ഉൽപന്നങ്ങളെയും കമ്പനികളെയും സേവനങ്ങളെയും കുറിച്ച് സന്ദർശകർക്ക് അറിവ് നൽകാനാണ് എക്സിബിഷനിലൂടെ ലക്ഷ്യമിടുന്നത്. സന്ദർശകർക്ക് വ്യവസായ വിദഗ്ധരുമായും നിക്ഷേപകരുമായും ഇടപഴകാനും രാജ്യത്ത് വിജയകരമായി പ്രവർത്തിക്കുന്ന കമ്പനികളെ പരിചയപ്പെടാനും പ്രവർത്തനങ്ങൾ വിപുലീകരിക്കാനും മത്സരശേഷി വർധിപ്പിക്കാനും നൂതനാശയങ്ങൾ ഉയർത്തിക്കാട്ടാനുമുള്ള അവരുടെ കഴിവ് മനസ്സിലാക്കാനും അവസരം ലഭിക്കും. ഫർണിച്ചർ, ഭക്ഷണം, പെട്രോകെമിക്കൽസ്, മറ്റു സേവനങ്ങൾ, വിവിധ വ്യവസായങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ആറു മേഖലകളിലായി 450 ഖത്തരി വ്യവസായ കമ്പനികളുടെ പങ്കാളിത്തമാണ് പ്രദർശനത്തിൽ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.