മലബാര്‍ ഗോള്‍ഡ്​ ഉത്സവ സീസണ്‍ ഓഫർ ബ്രാന്‍ഡ് അംബാസഡറും ബോളിവുഡ് നടനുമായ അനില്‍ കപൂർ പ്രഖ്യാപിക്കുന്നു

മലബാര്‍ ഗോള്‍ഡ്​ ഉത്സവ സീസണ്‍ ഓഫർ പ്രഖ്യാപിച്ചു

ദോഹ: മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്‌സ് ഉത്സവ സീസൺ ഓഫറുകള്‍ പ്രഖ്യാപിച്ചു. ബ്രാന്‍ഡ് അംബാസഡറും ബോളിവുഡ് നടനുമായ അനില്‍ കപൂറാണ് ഓഫറുകള്‍ പ്രഖ്യാപിച്ചത്.

5000 റിയാൽ വിലയുള്ള വജ്രം, രത്നം ആഭരണങ്ങൾ വാങ്ങുമ്പോള്‍ ഒരു ഗ്രാം സ്വർണ നാണയം സൗജന്യമായി ലഭിക്കുന്നതാണ്​ ഓഫർ. 3000 റിയാൽ വിലയുള്ള വജ്രാഭരണങ്ങളും അമൂല്യ രത്നാഭരണങ്ങളും വാങ്ങുമ്പോള്‍ അര ഗ്രാം സൗജന്യ സ്വര്‍ണനാണയവും നേടാം.

ഉത്സവപ്പതിപ്പിന്‍റെ ഭാഗമായി സ്വര്‍ണാഭരങ്ങളുടെയും വജ്രാഭരണങ്ങളുടെയും അമൂല്യ രത്നാഭരണങ്ങളുടെയും പ്രത്യേക ശേഖരവും ഫെസ്റ്റിവ് എഡിഷന്‍ എന്ന പേരില്‍ പുറത്തിറക്കിയിട്ടുണ്ട്​. ഒക്ടോബർ 11 മുതൽ നവംബര്‍ രണ്ടുവരെ മലബാര്‍ ഗോള്‍ഡിന്‍റെ ഷോറൂമുകളിലുടനീളം ഈ പരിമിതകാല ഓഫര്‍ ലഭ്യമാകും.

മൈന്‍, എറ, പ്രെഷ്യ, വിറാസ്, എത്നിക്സ്, ഡിവൈന്‍ തുടങ്ങിയ ഉപ ബ്രാന്‍ഡുകളുടെ വിശാലമായ ശ്രേണിയില്‍ 22 കാരറ്റ് സ്വർണം, വജ്രം, അമൂല്യ രത്നങ്ങള്‍ എന്നിവയില്‍ രൂപകല്‍പന ചെയ്ത പ്രത്യേക ഡിസൈനുകളും ലഭ്യമാണ്​.

18 കാരറ്റ് സ്വർണത്തില്‍ സമകാലിക ഫാഷനില്‍ രൂപകല്‍പന ചെയ്ത ആകര്‍ഷകമായ ഡിസൈനുകളും അവതരിപ്പിച്ചിട്ടുണ്ട്. ഓഫറിന്‍റെ ഭാഗമായി പഴയ 916 സ്വർണാഭരണങ്ങള്‍ നഷ്ടമില്ലാതെ ഏറ്റവും പുതിയ ഡിസൈനുകള്‍ക്കായി മാറ്റിയെടുക്കാം.

എല്ലാ ഷോറൂമുകളിലും സ്പെഷല്‍ ബയ് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ പ്രത്യേക ശ്രേണിയിലുള്ള ആഭരണങ്ങള്‍ അതിശയകരമായ കിഴിവുകളില്‍ ലഭ്യമാകും.

സ്വർണവിലയിലെ വ്യതിയാനത്തിന്‍റെ സാഹചര്യം മറികടക്കാന്‍ ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫര്‍ പ്രയോജനപ്പെടുത്താം. നിലവിലുള്ള സ്വർണ വിലയില്‍ ആഭരണങ്ങള്‍ വാങ്ങാൻ 10 ശതമാനം മുന്‍കൂറായി അടച്ച് ഒക്ടോബര്‍ 29 വരെ സ്വർണ വില ​​േബ്ലാക്ക് ചെയ്യാനാവും.

ഈ കാലയളവില്‍ സ്വര്‍ണവില ഉയരുകയാണെങ്കില്‍, ഉപഭോക്താക്കള്‍ക്ക് ബ്ലോക്ക് ചെയ്ത നിരക്കില്‍ വാങ്ങാം, നിരക്ക് കുറഞ്ഞാൽ കുറഞ്ഞ നിരക്കിന്‍റെ പ്രയോജനം ലഭിക്കും. ഷോറൂം സന്ദര്‍ശിച്ചോ മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്‌സ് മൊബൈല്‍ ആപ് വഴിയോ ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫര്‍ ലഭ്യമാക്കാം.

Tags:    
News Summary - Malabar Gold has announced its festive season offer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.