ദോഹ: ഖത്തറിലെ കോളജ് ഓഫ് നോർത്ത് അത്ലാൻറിക്കിൽ (സി.എൻ.എ.ക്യൂ) നിന്നും ഒന്നാം റാങ്കോടെ ബിരുദം പൂർത്തിയാക്കി മലയാളി വിദ്യാർഥിനി. കണ്ണൂർ കരിയാട് സ്വദേശിനി നിഹാല പനങ്ങാടാണ് ഖത്തറിലെ പ്രമുഖ വിദേശ സർവകലാശാലയിൽനിന്നും ഫാർമസി ടെക്നീഷ്യൻ കോഴ്സിൽ റാങ്ക് നേട്ടത്തോടെ ബിരുദം നേടിയത്. പെരിങ്ങത്തൂർ എൻ.എ. എം. ഹയർ സെക്കൻഡറി സ്കൂളിൽനിന്നും എസ്. എസ്. എൽ.സിയും പ്ലസ്ടുവും ഫുൾ 'എ' പ്ലസിൽ പാസായ നിഹാല ഉപരിപഠനത്തിന് ഖത്തറിലേക്ക് വരുകയായിരുന്നു. ഹമദ് മെഡിക്കൽ കോർപറേഷനിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന മൂസ പനങ്ങാട്ടാണ് പിതാവ്. പിതാവിെൻറ കരിയർതന്നെ പിന്തുടർന്നാണ് മകളും ഫാർമസി മേഖലയിൽ ഉന്നത പഠനം തെരഞ്ഞെടുത്തത്. സി.എൻ.എ.ക്യുവിൽ ഫാർമസി ടെക്നോളജിയിൽ ഉപരിപഠനം തുടരാനാണ് നിഹാലയുടെ തീരുമാനം. വി.കെ.സി. റസിയയാണ് നിഹാലയുടെ മാതാവ്. സവാദ്, ജവാദ് എന്നിവർ സഹോദരങ്ങളാണ്. ഖത്തറിലെ മരൂഭൂമികളിൽ കാണുന്ന വിവിധ ചെടികളെക്കുറിച്ചുള്ള ഗവേഷണ പ്രോജക്റ്റും നിഹാല നേരത്തേ പൂർത്തിയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.