ദോഹ: നവംബറിൽ നടക്കുന്ന എട്ടാം ഖത്തർ മലയാളി സമ്മേളനത്തിന്റെ മുന്നോടിയായി മെഡിക്കൽ വിങ്ങിന്റെ നേതൃത്വത്തിൽ ‘ബോധനീയ -23’ എന്ന ശീർഷകത്തിൽ വിവിധ വിഷയങ്ങളിലായി ആരോഗ്യ സെമിനാർ സംഘടിപ്പിക്കുന്നു. ശനിയാഴ്ച ഐ.ഐ.സി.സി കാഞ്ചാണി ഹാളിൽ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്യും. ‘സ്തനാർബുദം അറിയേണ്ടതെല്ലാം’ എന്ന വിഷയത്തിൽ ഹമദ് മെഡിക്കൽ കോർപറേഷനിലെ ഡോ. ദേവി കൃഷ്ണ, നഴ്സ് സ്പെഷലിസ്റ്റ്മാരായ റൂബിരാജ്, നീതു ജോസഫ് എന്നിവർ ക്ലാസെടുക്കും.
ഹമദ് മെഡിക്കൽ കോർപറേഷൻ സീനിയർ ഫിസിയോതെറപ്പിസ്റ്റ് മുഹമ്മദ് അസ്ലം ‘ആരോഗ്യം കരുത്തോടെ, കരുതലോടെ’ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കും. ‘കരുതലോടെ കൗമാരം’ എന്ന വിഷയത്തിൽ ആസ്റ്റർ മെഡിക്കൽ സെന്റർ സൈക്യാട്രിസ്റ്റ് ഡോ. ടിഷ റേച്ചൽ ജേക്കബും സദസ്സുമായി സംവദിക്കും.പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് വിദഗ്ധർ പങ്കെടുക്കുന്ന ആരോഗ്യ സെമിനാറിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് 55051727 എന്ന നമ്പറിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് സംഘാടക സമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.