ദോഹ: മലപ്പുറം ജില്ല പിറവി ദിനത്തോട് ബന്ധപ്പെട്ട് ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) സംഘടിപ്പിക്കുന്ന പൊതുപരിപാടി ‘മൽഹാർ 2024’ ജൂൺ 18 ചൊവ്വാഴ്ച വൈകുന്നേരം നാല് മുതൽ അബൂഹമൂറിലെ ഐ.സി.സി അശോക ഹാളിൽ നടക്കും. എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ കെ.പി. രാമനുണ്ണി മുഖ്യാതിഥിയാകും. ഖത്തറിലെ മലപ്പുറം ജില്ലയിലെ മുതിർന്ന പ്രവാസികളെ ആദരിക്കും. കലാപരിപാടികളും കൊല്ലം ഷാഫിയുടെ ഇശൽ വിരുന്നുമുണ്ട്. വാർത്തസമ്മേളനത്തിൽ ഡോം ഖത്തർ പ്രസിഡന്റ് ഉസ്മാൻ കല്ലൻ, ജനറൽ സെക്രട്ടറി മൂസ താനൂർ, ട്രഷറർ രതീഷ് കക്കോവ്, മുഖ്യ ഉപദേശകൻ മശ്ഹൂദ് തിരുത്തിയാട്, പ്രോഗ്രാം ഡയറക്ടർ അബി ചുങ്കത്തറ, പ്രോഗ്രാം ജനറൽ കൺവീനർ സിദ്ദിഖ് ചെറുവല്ലൂർ, ഫിനാൻസ് ചെയർമാൻ സിദ്ദിഖ് വാഴക്കാട്, മീഡിയ ചെയർമാൻ നൗഫൽ കട്ടുപ്പാറ, സെക്രട്ടറി സൗമ്യ പ്രദീപ്, വനിതവിങ് ജനറൽ കൺവീനർ ഷംല ജഹ്ഫർ എന്നിവർ പങ്കെടുത്തു. പ്രവാസി ക്ഷേമ മേഖലകൾ ഉൾപ്പെടെ സമഗ്ര മാനവിക വികസനത്തിന് ആക്കം കൂട്ടാൻ രൂപംനൽകിയ ഖത്തറിലെ മലപ്പുറം ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ ആദ്യ കൂട്ടായ്മ ആണ് ഡോം ഖത്തർ എന്ന് ഭാരവാഹികൾ പറഞ്ഞു. ഫോൺ: 00 974 5580 4857.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.