ദോഹ: മൽഖ റൂഹി ചികിത്സാ ധനസമാഹരണത്തിന്റെ ഭാഗമായി ഖത്തർ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ശേഖരിച്ച തുക സംസ്ഥാന കമ്മിറ്റി ഓഫിസിൽ നടന്ന പരിപാടിയിൽ കൈമാറി. പഞ്ചായത്ത് ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ എരിയാലിൽ നിന്നും സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് ഏറ്റുവാങ്ങി. സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത്, ട്രഷറർ ഹുസൈൻ, സംസ്ഥാന ഉപദേശക സമിതി ചെയർമാൻ എം.പി. ഷാഫി ഹാജി, സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര, കാസർകോട് ജില്ല പ്രസിഡന്റ് ലുക്മാൻ തളങ്കര, ജനറൽ സെക്രട്ടറി സമീർ സാദിഖ് പൈക്കര ജില്ല വൈസ് പ്രസിഡന്റ് നാസിർ കൈതക്കാട്, കാസർകോട് മണ്ഡലം ജനറൽ സെക്രട്ടറി ഷഫീഖ് ചെങ്കളം, നവാസ് ആസാദ് നഗർ, റഹീം ചൗക്കി, റോസുദിൻ, അഷ്റഫ് മഠത്തിൽ, യൂസഫ് മാർപാനെടുക, നൗഷാദ് പൈക തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.