ദോഹ: മലർവാടി ആർട്സ് ഗാല 2022 എന്ന തലക്കെട്ടിൽ മലർവാടി ബാലസംഘം ഖത്തർ ഘടകം സംഘടിപ്പിക്കുന്ന ബാലോത്സവത്തിന്റെ വ്യക്തിഗത ഇനത്തിലുള്ള പ്രാഥമിക റൗണ്ട് മത്സരങ്ങൾ പൂർത്തിയായി.
ഓഫ് സ്റ്റേജ് ഇനങ്ങളുടെ ഫൈനൽ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ ഒക്ടോബർ 14നും ഓൺസ്റ്റേജ് ഗ്രൂപ് ഇനങ്ങളുടെ മത്സരങ്ങൾ അബൂഹമൂറിലെ ഖത്തർ സ്കൗട്ട് ആൻഡ് ഗൈഡൻസ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ 21നും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഖത്തറിലെ നാൽപതിൽപരം മലർവാടി യൂനിറ്റുകൾ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്ത നൂറുകണക്കിന് കുട്ടികൾ മാറ്റുരച്ച ആദ്യ ഘട്ട വ്യക്തിഗത മത്സരങ്ങൾ റയ്യാൻ, ദോഹ, വക്റ, മദീന ഖലീഫ, തുമാമ എന്നീ സോണുകൾ കേന്ദ്രീകരിച്ച് പൂർത്തിയായി. ഓരോ സോണിൽനിന്നും ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി മികവ് പുലർത്തിയവരാണ് ഫൈനലിൽ മാറ്റുരക്കുന്നത്.
അഞ്ച് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾ കിഡ്സ്, ജൂനിയർ, സീനിയർ എന്നീ 3 വിഭാഗങ്ങളിലായി, ആക്ഷൻ സോങ്, കഥപറച്ചിൽ, പ്രസംഗം, മാപ്പിളപ്പാട്ട്, ന്യൂസ് റീഡിങ്, കഥയെഴുത്ത്, ഉപന്യാസം, ബെസ്റ്റ് ഔട്ട് ഓഫ് വേസ്റ്റ്, കളറിങ് എന്നീ വ്യക്തിഗത ഇനങ്ങളിലും ഒപ്പന, ഗ്രൂപ് ഡാൻസ്, ദഫ് മുട്ട്, സംഗീതശിൽപം, കോൽക്കളി, അറബിക് സോങ് എന്നീ ഗ്രൂപ് ഇനങ്ങളിലുമാണ് മത്സരിക്കുക, കഥയെഴുത്ത് (ജൂനിയർ), ഉപന്യാസം (സീനിയർ), ബെസ്റ്റ് ഔട്ട് ഓഫ് വേസ്റ്റ് (ജൂനിയർ), കളറിങ് (കിഡ്സ്) എന്നീ ഇനങ്ങളിൽ 14 ന് സ്പോട്ട് രജിസ്ട്രേഷൻ അനുവദിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. വിശദ വിവരങ്ങൾക്ക് 6648 8055 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.