ദോഹ: ഖത്തറിൽ നിന്നുള്ള ആദ്യത്തെ ഫിലിം ഡിസ്ട്രിബ്യൂഷൻ കമ്പനിയായി 'ട്രൂത്ത് ഗ്ലോബൽ ഫിലിംസ്'. കമ്പനി ആദ്യമായി വിതരണത്തിനെത്തിച്ചത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയചിത്രം 'ദി പ്രീസ്റ്റ്'. പ്രേക്ഷകപ്രശംസയുമായി ചിത്രം മുന്നേറുകയാണ്. ഖത്തറിൽ ആദ്യമായാണ് ഒരു ഓവർസീസ് ഫിലിം ഡിസ്ട്രിബ്യൂഷൻ കമ്പനി സ്ഥാപിതമാകുന്നത്.റിയൽ എസ്റ്റേറ്റ് കമ്പനിയായ ട്രൂത്ത് ഗ്രൂപ്പിെൻറ ചെയർമാൻ അബ്ദുൽ സമദാണ് സ്ഥാപകൻ. സംവിധായകൻ സലിം അഹമ്മദും മലയാളം എഫ്.എം ആർ.ജെ സൂരജും പാർട്ണർമാരാണ്.
കോവിഡ് സമയത്ത് കുവൈത്തിലും ബഹ്ൈറനിലും തിയറ്ററുകൾ തുറക്കാതിരുന്നിട്ടും ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഗൾഫിൽ ഏറ്റവും കൂടുതൽ തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന മലയാള സിനിമയെന്ന റെക്കോഡ് 'പ്രീസ്റ്റി'നാണ്.ഇത് ട്രൂത്ത് ഗ്ലോബൽ ഫിലിംസിനും വൻനേട്ടമായതായി ബന്ധപ്പെട്ടവർ അറിയിച്ചു. ആകെ 108 കേന്ദ്രങ്ങളിലാണ് ഗൾഫിൽ സിനിമ പ്രദർശനത്തിനെത്തിയത്.
നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത 'പ്രീസ്റ്റ്'മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ്. നിഖില വിമൽ, സാനിയ ഇയ്യപ്പൻ, രമേഷ് പിഷാരടി തുടങ്ങിയ താരനിരയാണ് സിനിമയിൽ. മിസ്റ്ററി ത്രില്ലർ ഗണത്തിൽ പെട്ട സിനിമക്കായി രാഹുൽ രാജ് ഒരുക്കിയ ശബ്ദമിശ്രണവും ഏറെ ശ്രദ്ധേയമാണ്.ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, റേഡിയോ മലയാളം 98.6, ഖത്തർ മമ്മൂട്ടി ഫാൻസ് എന്നിവർ ചേർന്ന് ഇതിനോടകം അഞ്ചിലേറെ സ്പെഷൽ ഷോകൾ ഖത്തറിൽ സംഘടിപ്പിച്ചു.
ചെയർമാൻ അബ്ദുൽ സമദ്, പാർട്ണർ ആർ.ജെ. സൂരജ്, റേഡിയോ മലയാളം മാർക്കറ്റിങ് ഹെഡ് നൗഫൽ, ഖത്തർ മമ്മൂട്ടി ഫാൻസ് പ്രവർത്തകരായ ആദിൽ, റിഷാദ്, രാഹുൽ, സിനിമ പ്രൊഡ്യൂസർമാരായ ചന്ദ്രമോഹൻ പിള്ള, രാജേശ്വർ ഗോവിന്ദ്, ഐ.സി.ബി.എഫ് പ്രസിഡൻറ് സിയാദ് ഉസ്മാൻ, കെ.ബി.എഫ് പ്രതിനിധി അബ്ദുല്ല തെരുവത്ത്, ഫൺഡേ ക്ലബ് പ്രസിഡൻറ് അജയ് പുത്തൂർ തുടങ്ങിയവർ പങ്കെടുത്തു.കമ്പനിയുടെ ലോഗോപ്രകാശനവും നടത്തി. 'അജഗജാന്തരം', 'കാവൽ', 'പ്രായം', 'അഴകൻ'തുടങ്ങിയ ചിത്രങ്ങളാണ് ട്രൂത്ത് ഗ്ലോബൽ ഫിലിംസ് വരും നാളുകളിൽ പ്രദർശനത്തിനെത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.