സഫാരിയിൽ മധുരമൂറും മാമ്പഴക്കാലം; മാംഗോ ഫെസ്റ്റിവലിന് തുടക്കം

ദോഹ: ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള മധുരമൂറും മാമ്പഴങ്ങളുമായി ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃഖലയായ സഫാരിയിൽ മാംഗോ ഫെസ്​റ്റിവലിന് തുടക്കമായി. ഇന്ത്യ, ശ്രീലങ്ക, സൗദി അറേബ്യ, യെമൻ, കൊളംബിയ, പെറു, തായ്​ലൻഡ്, ഫിലിപ്പൈൻസ്​, ബ്രസീൽ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നായി ഇറക്കുമതി ചെയ്ത 80ൽ പരം വൈവിധ്യമാർന്ന മാങ്ങകളാണ് ഇത്തവണ സഫാരി മംഗോ ഫെസ്റ്റിവലിന്റെ ഭാഗമായി ഉപഭോകതാക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

ആവശ്യക്കാർ ഏറെയുള്ള അൽഫോൻസ, മൽഗോവ, കോക്കുമല്ലി, റുമാനി, തോട്ടാപുരി തുടങ്ങി ഇന്ത്യൻ മാങ്ങകൾ മുതൽ കൂടാതെ മൂവാണ്ടൻ, ബദാമി, കളപ്പാടി, ചക്കരക്കുട്ടി, കേസരി, സിന്തൂരം, നീലം, പഞ്ചവർണ്ണം തുടങ്ങിയ നാടൻ മാങ്ങകൾ, സൗദിയിൽ നിന്നുള്ള മംഗോ ഹിന്ദി, മംഗോ സിബ്ദ, മംഗോ സെൻസേഷൻ, മംഗോ സുഡാനി, മംഗോ തുമി, മംഗോ കേനത്, മംഗോ ജിലന്ത് തുടങ്ങി പതിനാറിൽ പരം വ്യത്യസ്ത മാങ്ങകളും ഉൾപ്പെടുത്തി വൈവിധ്യമാർന്ന ശേഖരമാണ് സഫാരി ഔട്‍ലറ്റുകളിൽ ഉപഭോകതാക്കൾക്കായി ഒരുക്കിയിട്ടുള്ളത്.

റീടെയിൽ രംഗത്ത് മറ്റൊരാൾക്കും അനുകരിക്കാൻ കഴിയാത്ത രീതിയിൽ വിലകുറവും ഗുണമേന്മയും അവതരിപ്പിക്കുന്ന സഫാരി ഈ മാംഗോ ഫെസ്റ്റിവലിന് ആവശ്യമായ മാങ്ങകളെല്ലാം അതത് രാജ്യങ്ങളിൽ നിന്നും നേരിട്ട് വിമാന മാർഗമാണ് എത്തിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പുതുമയും, ഗുണമേന്മയും നഷ്ടപ്പെടാതെ തന്നെ നേരിട്ട് ഉപഭോകതാക്കളിലേക്കെത്തിക്കാൻ കഴിയുന്നതായി മാനേജ്മെന്റ് അറിയിച്ചു.

സഫാരി ബേക്കറി ആന്റ് ഹോട്ട്ഫുഡ് വിഭാഗത്തിലും മാംഗോ ഫെസ്റ്റിനോടനുബന്ധിച്ച് മാങ്ങ കൊണ്ടുള്ള വിവിധ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. മാംഗോ കേക്ക്, മാംഗോ റസ്​മലായ്, മാങ്ങ പായസം, ഫ്രഷ് മാങ്ങാ അച്ചാർ, മാങ്ങ മീൻ കറി, മാങ്ങാ ചെമ്മീൻ കറി, മാംഗോ ചിക്കൻ കെബാബ് തുടങ്ങിയവയും മാങ്ങാ ചമ്മന്തി, മാങ്ങാ മീൻ പീര, മാങ്ങ തോരൻ തുടങ്ങിയ നാടൻ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. ഗ്രോസറി വിഭാഗത്തിൽ മാങ്ങാ ബിസ്​ക്കറ്റ്സ്​, മാംഗോ പൾപ്പ്, മാംഗോ ഫ്ളേവറിലുള്ള മറ്റു ഉത്പന്നങ്ങൾ, മാങ്ങാ അച്ചാറുകൾ, മാംഗോ ഡ്രൈ ഫ്രൂട് തുടങ്ങിയവയും മാംഗോ ഫ്രഷ് ജ്യൂസ്​, മാംഗോ ഐസ്​ക്രീം തുടങ്ങിയ വിവിധ ഉത്പന്നങ്ങളും ലഭ്യമാണ്.

ഇതോടൊപ്പം സഫാരിയുടെ 19ാമത് വാർഷികത്തോടനുബന്ധിച്ചുള്ള പ്രമോഷനുകളും ആരംഭിച്ചിട്ടുണ്ട്. ബേക്കറി ആന്റ് ഹോട്ട്ഫുഡ്, ഗ്രോസറി, ഫ്രോസൺ, കോസ്​മറ്റിക്സ്​, ഹൗസ്​ഹോൾഡ്, ഗാർമെന്റ്സ്​, ടോയ്സ്​, ഇലക്ട്രോണിക്സ്​ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും ഇതുവരെ അവതരിപ്പിച്ച ഓഫറുകൾക്കും പ്രമോഷനുകൾക്കും പുറമെ വൻ വിലകുറവിൽ നിരവധി ഉത്പന്നങ്ങളാണ് സഫാരി ഔട്‍ലറ്റുകളിൽ ലഭ്യമാക്കിയിട്ടുള്ളത്.

ഗാർമെന്റ്സ്​ ആന്റ് റെഡിമെയ്ഡ് വിഭാഗത്തിൽ ബൈ വൺ ഗെറ്റ് വൺ പ്രമോഷനും ഉപഭോകതാക്കൾക്കായി ഒരുക്കിയിട്ടുണ്ട്. വാണ്ടർ ബ്രാൻഡിന്റെ മെൻസ്​ ഷർട്ട് ഒന്ന് വാങ്ങുമ്പോൾ മറ്റൊന്ന് തികച്ചും ഫ്രീയായി സ്വന്തമാക്കാം. സഫാരി ആനിവേഴ്സറി പ്രമോഷനൊപ്പം തന്നെ ആരംഭിക്കുന്ന ഈ പ്രമോഷൻ മെയ് 18 വരെ എല്ലാ സഫാരി ഔട്ലെറ്റുകളിലും ലഭ്യമായിരിക്കും.

സഫാരിയുടെ എറ്റവും പുതിയ മെഗാ പ്രമോഷനായ ‘സഫാരി ഷോപ് ആൻഡ് ൈഡ്രവ്’ പ്രൊമോഷൻ വഴി ഏത് ഔട്ട്ലെറ്റുകളിൽ നിന്നും വെറും 50 റിയാലിന് പർച്ചേഴ്സ്​ ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി നറുകെടുപ്പിലൂടെ മോറിസ്​ ഗ്യാരേജസിന്റെ ആർ.എക്സ്​ എട്ട് 2024 മോഡൽ ആറ് കാറുകളും, എം ജി ഫൈവ് 2024 മോഡൽ 19 കാറുകളുമടക്കം 25 എംജി കാറുകൾ സമ്മാനമായി നേടാനുള്ള അവസരമാണ് ഇത്തവണ സഫാരി ഉപഭോകതാക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

Tags:    
News Summary - mango season on safari; Mango Festival begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.