ദോഹ: രാജ്യത്ത് ഓരോ അഞ്ചുവിവാഹം നടക്കുമ്പോഴും ഒരു വിവാഹമോ ചനവും നടക്കുന്നു. ആസൂത്രണ സ്ഥിതിവിവരക്കണക്ക് അതോറിറ്റിയുടെ മാസാന്ത്യ സ്ഥിതിവിവരക്കണക്ക് സംബന്ധിച്ച ബുള്ളറ്റിനിലാണ് ഇക്കാര്യങ്ങളുള്ളത്. മേയുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂണില്‍ വിവാഹങ്ങളുടെയും വിവാഹ മോചനങ്ങളുടെയും എണ്ണം വര്‍ധിച്ചിട്ടുണ്ട്. ജൂണില്‍ 305 വിവാഹങ്ങളാണ് നടന്നത്. 57 വിവാഹമോചന കേസുകളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ജൂൺ മാസത്തിൽ ഖത്തറിലെ ജനസംഖ്യ 26.40 ലക്ഷം. കഴിഞ്ഞവര്‍ഷം ജൂണില്‍ ജനസംഖ്യ 25.80 ലക്ഷമായിരുെന്നന്നും കണക്കിൽ ഉണ്ട്. ജനസംഖ്യയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 2.2 ശതമാനത്തിെൻറ വര്‍ധനയാണുള്ളത്. ഖത്തറിലെ വിവിധ തുറമുഖങ്ങളിലേക്കെത്തിയ കപ്പലുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 11.9 ശതമാനമാണ് വര്‍ധന. തുറമുഖങ്ങളിലെത്തിയ ചരക്കുകളുടെ കാര്യത്തില്‍ 125.1ശതമാനമാണ് വര്‍ധന.
ഈ വര്‍ഷം മേയ് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ വൈദ്യുതി ഉൽപാദനത്തില് 15.9 ശതമാനത്തിെൻറയും ജലോൽപാദനത്തില് രണ്ടു ശതമാനത്തിെൻറയും വര്‍ധനയുണ്ടായി. ജൂണില്‍ ഖത്തറില്‍ രജിസ്റ്റര്‍ ചെയ്തത് 4103 പുതിയ വാഹനങ്ങള്‍. വാഹനങ്ങളുടെ രജിസ്ട്രേഷനില്‍ പ്രതിമാസം 27.6 ശതമാനത്തിെൻറ കുറവും വാര്‍ഷികാടിസ്ഥാനത്തില്‍ 4.9 ശതമാനത്തിെൻറ വര്‍ധനയുമുണ്ട്. 2143 ജനനങ്ങളാണ് ജൂണില്‍ ഉണ്ടായത്. മേയ് മാസത്തെ അപേക്ഷിച്ച് 2.5 ശതമാനം കുറവ്. ഖത്തരി നവജാതശിശുക്കളുടെ ജനനത്തില്‍ 0.2 ശതമാനത്തിെൻറ വര്‍ധനയുണ്ടായിട്ടുണ്ട്. 180 മരണങ്ങളാണ് ഈ കാലയളവിലുണ്ടായത്. മേയ് മാസത്തെ അപേക്ഷിച്ച് 5.8 ശതമാനം കുറവ്. ജൂണില്‍ ആകെ വൈദ്യുതി ഉപഭോഗം 4907.2 ജിഗാവാട്ട് മണിക്കൂറുകളാണ്. മാസാടിസ്ഥാനത്തില്‍ 16.6 ശതമാനത്തിെൻറയും വാര്‍ഷികാടിസ്ഥാനത്തില്‍ 27.6 ശതമാനത്തിെൻറയും വര്‍ധന. ജല ഉപഭോഗത്തില്‍ മാസാടിസ്ഥാനത്തില്‍ 2.4 ശതമാനത്തിെൻറയും വാര്‍ഷികാടിസ്ഥാനത്തില്‍ 49.2 ശതമാനത്തിെൻറയും വര്‍ധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.