ദോഹ: ഭക്ഷണത്തിനായി കാത്തുനിന്നവരെ ഇസ്രായേൽ കൂട്ടക്കൊലചെയ്ത സംഭവത്തെ രൂക്ഷമായി അപലപിച്ച് ഖത്തർ. ഗസ്സയിൽ അധിനിവേശസേന തുടരുന്ന ക്രൂരമായ മനുഷ്യഹത്യയുടെ തുടർച്ചയാണിതെന്നും സമീപകാല ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
യുദ്ധം മാസങ്ങളായി തുടരുമ്പോഴും അന്താരാഷ്ട്ര സമൂഹത്തിന്റെ നിഷ്ക്രിയത്വം ഞെട്ടിക്കുന്നതാണ്. ഓരോ ദിവസവും രൂക്ഷമാകുന്ന യുദ്ധം അവസാനിപ്പിക്കാൻ അടിയന്തരമായ ഇടപെടൽ ആവശ്യമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇസ്രായേൽ തുടരുന്ന നഗ്നമായ മാനുഷിക-നിയമ ലംഘനങ്ങളുടെ ധാർമികവും നിയമപരവുമായ ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണം. ഫലസ്തീനികളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു.
വ്യാഴാഴ്ചയാണ് ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ സഹായത്തിനായി കാത്തുനിന്ന 104 പേരെ ഇസ്രായേൽ ക്രൂരമായി കൊലപ്പെടുത്തിയത്. വെടിനിർത്തൽ സാധ്യമാക്കാൻ അന്താരാഷ്ട്ര ഇടപെടൽ സജീവമാകുന്നതിനിടെയാണ് കഴിഞ്ഞ ദിവസം കൂട്ടക്കൊല അരങ്ങേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.