ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിന് ധനസമാഹരണം മുൻനിർത്തി സംഘടിപ്പിക്കുന്ന മാച്ച് ഫോർ ഹോപ്പ് പദ്ധതിയിലൂടെ 10 ലക്ഷം ഡോളർ സമാഹരിക്കാൻ ലക്ഷ്യം.പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 23ന് റയ്യാനിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഖത്തർ ചാരിറ്റി സംഘടിപ്പിക്കുന്ന ചാരിറ്റി ഫുട്ബാൾ മത്സരത്തിൽ സോഷ്യൽ മീഡിയ സെൻസേഷനുകളായ ചങ്ക്സും അബോഫ്ലയും ടീമുകളുടെ ക്യാപ്റ്റൻ ആം ബാൻഡ് അണിയും.
ലോകകപ്പിന് വേദിയായ, 45000 കാണികൾക്ക് ഇരിപ്പിടമൊരുക്കാൻ ശേഷിയുള്ള അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് ധനസമാഹരണമാണ് പ്രധാന ലക്ഷ്യം.ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എജുക്കേഷൻ എബോവ് ഓൾ (ഇ.എ.എ) ഫൗണ്ടേഷന് വേണ്ടിയാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിൽ നിന്നുള്ള വരുമാനം പൂർണമായും മാലി, റുവാണ്ട, ടാൻസാനിയ, പാക്കിസ്താൻ, ഫലസ്തീൻ, സുഡാൻ എന്നീ രാജ്യങ്ങളിലെ ഇ.എ.എ പദ്ധതികളിലേക്ക് നൽകും.
ഇംഗ്ലീഷിൽ ബിൻ സ്പോർട്സ് വഴിയും അറബിയിൽ അൽ കാസ് ചാനൽ വഴിയും മത്സരം തത്സമയം സംപ്രേഷണം ചെയ്യും. കായിക മേഖലയിലൂടെ സമാധാനവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്നതിനായി മിഡിലീസ്റ്റിലെയും അറബ് ലോകത്തെയും ആദ്യത്തെ ലോകകപ്പിന്റെ പാരമ്പര്യം നിലനിർത്തുകയാണ് മാച്ച് ഫോർ ഹോപ്പിലൂടെ ലക്ഷ്യമിടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സമൂഹങ്ങൾക്കിടയിൽ കായിക സംരംഭങ്ങളിലൂടെ സമാധാനം, വിദ്യാഭ്യാസം, സാമൂഹിക മുന്നേറ്റം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ഖത്തറിന് വലിയ ട്രാക് റെക്കോഡാണുള്ളത്. ഔദ്യോഗിക വെബ്സൈറ്റായ www.match4hope.com
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.