ദോഹ: മീഡിയവണും ഖത്തറിലെ പ്രമുഖ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പായ റിയാദ മെഡിക്കല്‍ സെന്ററും സംയുക്തമായി അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു. റിയാദ മെഡിക്കൽ സെന്ററില്‍ നടന്ന ‘താങ്ക് യു നഴ്സസ്’ പരിപാടിയിൽ ഖത്തറിന്റെ ആരോഗ്യ മേഖലയില്‍ നിര്‍ണായക സംഭാവനകള്‍ നല്കിയ നഴ്സുമാരെ ആദരിച്ചു. വിമാനയാത്രക്കിടെ ഹൃദയാഘാതം സംഭവിച്ച യാത്രക്കാരിയുടെ ജീവന് രക്ഷിച്ച ജാന്‍സി റെജി, ഖത്തറിലെ നഴ്സിങ് മേഖലയില്‍ സജീവമായ ഹാന്‍സ് ജേക്കബ്, സിമി തോമസ്, പ്രിന്‍സ് പണിക്കര്‍ എന്നിവരാണ് മീഡിയവണ്‍-റിയാദ മെഡിക്കൽ സെന്റര്‍ താങ്ക് യു നഴ്സസ് ആദരം ഏറ്റുവാങ്ങിയത്.
ഇത് രണ്ടാം തവണയാണ് മീഡിയവണും റിയാദ മെഡിക്കൽ സെന്ററും സംയുക്തമായി നഴ്സസ് ദിനാഘോഷം സംഘടിപ്പിക്കുന്നത്. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ പരിപാടി ഉദ്ഘാടനം ചെയ്തു. മീഡിയവണ്‍ ഖത്തർ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയര്മാന് ഇ.അര്‍ഷദ് അധ്യക്ഷത വഹിച്ചു. റിയാദ ഹെല്‍ത്ത് കെയര്‍ മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദു റഹിമാന്‍, മീഡിയവണ്‍ ഖത്തര്‍ എക്സിക്യൂട്ടിവ് കൗണ്‍സില്‍ വൈസ് ചെയര്മാന് റഹീം ഓമശ്ശേരി, റിയാദ ഹെല്‍ത്ത് കെയര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ കലാം, ഫിന്‍ഖ്യു കോഓഡിനേറ്റര്‍ റിങ്കു ഉണ്ണികൃഷ്ണന്, യുനീഖ് പ്രസിഡന്റ് ലുത്ഫി കലംബാന്, ശ്യാമദീത്ത് തുടങ്ങിയവരും നഴ്സിങ് മേഖലയിലെ പ്രതിനിധികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.