ദോഹ: ഖത്തര്‍ പ്രവാസികള്‍ക്കുള്ള മീഡിയാവണിെൻറ പെരുന്നാള്‍ സമ്മാനം ‘പതിനാലാംരാവ് മാപ്പിളപ്പാട്ട്’ ഷോയുടെ ഒരുക്കങ്ങള്‍ ഖത്തര്‍ നാഷണല്‍ കണ്വെന്ഷന് സെൻററില്‍ പൂർത്തിയാകുന്നു. ജൂണ്‍ 16ന് ശനിയാഴ്ച വൈകിട്ട് ഏഴിന് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ക്യു എന്‍ സി സി ലക്ഷ്വറി കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി. കേരളത്തില്‍ നിന്നുള്ള ഗായകര്‍ ദോഹയില്‍ എത്തി.
മാപ്പിളപ്പാട്ടിലെ പഴയതലമുറയും പുതുതലമുറയും സംഗമിക്കുന്ന അത്യപൂര്‍വ്വ സംഗീതവിരുന്നിനാണ് ഖത്തറില്‍ വേദിയൊരുങ്ങുന്നത്.
വയലിന് മാന്ത്രികന് ബാലഭാസ്കര്‍ ആദ്യമായി ഒരു മാപ്പിളപ്പാട്ട് ഷോയുടെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ഉണ്ട്. എരഞ്ഞോളി മൂസയും കെ ജി മാര്‍ക്കോസും വിളയില്‍ ഫസീലയും തുടങ്ങി തനത് മാപ്പിളപ്പാട്ടുകളുടെ പഴയ തലമുറയോടൊപ്പം മധുവൂറും ഇശലുകളുമായി രഹ്നയും അഫ്സലും ഖത്തറിലെ ആസ്വാദകർക്കാവ് പാട്ടിെൻറ രാവ് തീർക്കും.
ചാനലിെൻറ ‘പതിനാലാംരാവ്’ റിയാലിറ്റിഷോയുടെ സ്വന്തം ഗായകരായ ഷംഷാദും തീര്‍ത്ഥയും ചേരുമ്പോള്‍ മധുരം കൂടും. പരിപാടിയിൽ പെങ്കടുക്കുന്ന ഗായകരും പിന്നണി പ്രവർത്തകരും വ്യാഴാഴ്ച വൈകിട്ട് ദോഹയിലെത്തി. ഹമദ് വിമാനത്താവളത്താവളത്തില്‍ സംഘാടകര്‍ അതിഥികളെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.