അഞ്ച് ടയോട്ട ഫോർച്യൂണർ കാറുകളും രണ്ടര കിലോ സ്വർണവുമായി സഫാരിയുടെ പുതിയ മെഗാ പ്രമോഷന് തുടക്കം
ദോഹ: ജനപ്രിയ പ്രമോഷനുകൾ മാത്രം അവതരിപ്പിച്ച് ജന മനസ്സുകളിൽ ഇടംനേടിയ ദോഹയിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ സഫാരിയുടെ ഏറ്റവും പുതിയ മെഗാ പ്രമോഷന് തുടക്കമായി. അഞ്ച് ടയോട്ട ഫോർച്യൂണർ കാറും രണ്ടര കിലോ ഗ്രാം സ്വർണവും ഉൾപ്പെടുന്ന 'മെഗാ പ്രമോഷന്' ദോഹയിലെ എല്ലാ സഫാരി ഔട്ട്ലറ്റുകളിലും തുടക്കമായി. സഫാരിയുടെ ഏത് ഔട്ട്ലറ്റിൽനിന്നും വെറും 50 റിയാലിന് ഷോപ്പിങ് നടത്തുമ്പോൾ ലഭിക്കുന്ന ഇ-റാഫിൾ കൂപ്പൺ വഴി മൈ സഫാരി ക്ലബ് കാർഡിൽ രജിസ്റ്റർ ചെയ്ത ഏതൊരാൾക്കും ഈ മെഗാ സമ്മാനപദ്ധതിയിൽ പങ്കാളികളാവാം.
2022 മാർച്ച് 15 മുതൽ ആരംഭിക്കുന്ന ഈ മെഗാ പ്രമോഷനിൽ അഞ്ച് ടയോട്ട ഫോർച്യൂണർ 2022 മോഡൽ കാറുകളും രണ്ടര കിലോ സ്വർണവുമാണ് ഭാഗ്യവാൻമാരെ കാത്തിരിക്കുന്നത്. ആകെ അഞ്ച് നറുക്കെടുപ്പുകളിൽ ഓരോ നറുക്കെടുപ്പിലും ഒന്നാം സമ്മാനമായി ഒരു ടയോട്ട ഫോർച്യൂണർ കാറും രണ്ടാം സമ്മാനമായി 500 ഗ്രാം സ്വർണവും (100 ഗ്രാം സ്വർണം വീതം പേർക്ക്) ആണ് സഫാരി സമ്മാനങ്ങൾ നൽകുന്നത്. ഒരോ നറുക്കെടുപ്പിലും ആറു വിജയികൾ വീതം അഞ്ച് നറുക്കെടുപ്പുകളിലൂടെ 30 വിജയികളെയാണ് തിരഞ്ഞെടുക്കുക.
ഒന്നാമത്തെയും മൂന്നാമത്തെയും അഞ്ചാമത്തെയും നറുക്കെടുപ്പുകൾ അബുഹമൂറിലെ സഫാരി മാളിൽ വെച്ചും രണ്ടാമത്തെയും നാലാമത്തെയും നറുക്കെടുപ്പുകൾ സൽവ റോഡിലെയും അൽഖോറിലെയും സഫാരി ഹൈപ്പർമാർക്കറ്റുകളിലും നടക്കും. 29 ഒക്ടോബർ 2022 വരെ നീണ്ടുനിൽകുന്ന പ്രമോഷന്‍റെ അവസാന നറുക്കെടുപ്പ് 31 ഒക്ടോബർ 2022ന് നടക്കും. 2021 ജൂൺ 17ന് ആരംഭിച്ച് 2022 ജനുവരി 20നു അഞ്ചാമത്തെ നറുക്കെടുപ്പോടെ അവസാനിച്ച സഫാരി വിൻ 50 മില്യൺ ക്ലബുകാർ പോയന്‍റ് പ്രമോഷന് വൻ സ്വീകാര്യതയാണ് സഫാരി ഉപഭോക്താക്കൾക്കിടയിൽനിന്നും ലഭിച്ചത്. അഞ്ച് നറുക്കെടുപ്പുകളിലായി 12.5 ലക്ഷം റിയാൽ മൂല്യം വരുന്ന 50 മില്യൺ മൈ സഫാരി ക്ലബ് കാർഡ് പോയൻറുകൾ 250 വിജയികൾക്കാണ് ലഭിച്ചത്.
വ്യത്യസ്തത നിറഞ്ഞതും ഉപഭോക്തൃസംതൃപ്തി ലക്ഷ്യമിട്ടുകൊണ്ടുമാണ് സഫാരി എന്നും പ്രമോഷനുകൾ അവതരിപ്പിച്ചിട്ടുള്ളത്. ഒന്നാം സമ്മാനമായി 10 ലക്ഷം ഖത്തർ റിയാൽ നൽകി റീടെയിൽ മേഖലയിൽ ചരിത്രം സൃഷ്ടിച്ച സഫാരിയുടെ എല്ലാ പ്രമോഷനുകളെയും അത്യധികം ആകാംക്ഷയോടെ നോക്കിക്കാണുന്ന ഖത്തറിലെ സഫാരി ഉപഭോക്താക്കൾ പുതിയ പ്രമോഷനായ വിൻ 5 ടയോട്ട ഫോർച്യൂണർ കാർ ആൻഡ് 2.5 കെജി ഗോൾഡ് പ്രമോഷനെയും വളരെ പ്രാധാന്യത്തോടെ സ്വീകരിക്കുമെന്നാണ് പ്രത്യാശിക്കുന്നതെന്നും സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടർ ഷഹീൻ ബക്കർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.