ദോഹ: കോവിഡ് സാഹചര്യത്തിൽ സർക്കാർ സേവന ആപ് ആയ മെട്രാഷ് ടുവിനെ കൂടുതലായി ആശ്രയ ിക്കണമെന്ന് നിർദേശം. എല്ലാ കാര്യങ്ങൾക്കും സർക്കാർ ഓഫിസുകൾ കയറിയിറങ്ങുന്നത് നല്ലതല്ല. മിക്ക സർക്കാർ ഓഫിസുകളിലും ജീവനക്കാർ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. പൊതുജനങ്ങളോട് പരമാവധി പുറത്തിറങ്ങരുതെന്ന് നിർദേശവുമുണ്ട്. മെട്രാഷ് ടു ആപ്പിൽ 40 സേവനങ്ങൾ ലഭ്യമാണ്. എല്ലാ സേവനങ്ങളും ആപ്പിൽ ലഭ്യമാണെന്നും ആളുകൾ വീട്ടിലിരുന്നുതന്നെ ഇത് ഉപയോഗപ്പെടുത്തണമെന്നും ഗതാഗത വകുപ്പിെൻറ ഓഫിസ് ആസ്ഥാനത്തേക്ക് ഇതിനായി നേരിട്ട് എത്തേണ്ടതിെല്ലന്നും വകുപ്പിെൻറ മീഡിയ ആൻഡ് അവയർനെസ് വകുപ്പ് അസി. ഡയറക്ടർ കേണൽ ജബർ മുഹമ്മദ് റാഷിദ് ഉദൈബ പറയുന്നു.
‘ഫാഹിസ്’ സാങ്കേതിക പരിശോധനയിൽനിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ആപ്പിലൂടെയുള്ള അപേക്ഷകൾക്കുശേഷം ഇസ്തിമാറ അടക്കമുള്ള രേഖകൾ ഖത്തർപോസ്റ്റ് വഴി അയച്ചുകൊടുക്കും. ഇതിനാൽ, സമയലാഭവും അധ്വാനലാഭവുമുണ്ട്. ൈഡ്രവിങ് ലൈസൻസ് അപേക്ഷ, പുതുക്കൽ, ഉടമസ്ഥാവകാശം മാറ്റൽ, ഇസ്തിമാറ പുതുക്കൽ, റിസർവ്ഡ് വാഹനങ്ങൾ, അപകടങ്ങളുമായി ബന്ധെപ്പട്ട വിവിധ നടപടികൾ എന്നിവയൊക്കെ മെട്രാഷ് ടു ആപ്പിലൂടെ രജിസ്റ്റർ ചെയ്യാം. വാഹനം ഗതാഗത നിയമലംഘനത്തിൽ പെട്ടിട്ടുണ്ടോ എന്നറിയാനുള്ള സൗകര്യവും ആപ്പിലുണ്ട്. പിഴയടക്കൽ, അപകടങ്ങൾ രജിസ്റ്റർ ചെയ്യൽ, അറ്റകുറ്റപ്പണിക്കുള്ള റിപ്പയർ പേപ്പർ എന്നിവയും മെട്രാഷിൽ ലഭ്യമാണ്.
മറ്റുള്ളവരുടെ ഗതാഗത നിയമലംഘനങ്ങൾ അറിയിക്കുകയും ചെയ്യാം. രജിസ്റ്റര്‍ ചെയ്ത ഗതാഗത നിയമലംഘനങ്ങളില്‍ കുറ്റാരോപിതരായ ആളുകൾക്ക് എതിര്‍വാദം ഉന്നയിക്കാനുള്ള സൗകര്യവുമുണ്ട്. മറ്റുള്ളവരുടെ നിയമലംഘനങ്ങള്‍ പൊതുജനങ്ങൾക്ക് അധികൃതരെ അറിയിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. മെട്രാഷ് ടുവിലെ ‘ഞങ്ങളുമായി ആശയവിനിമയം നടത്തുക (കമ്യൂണിക്കേറ്റ് വിത്ത് അസ്) എന്ന ഓപ്ഷന് ഉപയോഗിച്ചാണ് ഗതാഗത നിയമലംഘനങ്ങൾ അധികൃതരെ അറിയിക്കാനാവുക. നിയമലംഘനം രജിസ്റ്റര്‍ ചെയ്ത് 14 ദിവസത്തിനുള്ളില്‍ ഗതാഗത നിയമലംഘനത്തിനെതിരെ മെട്രാഷ് രണ്ട് മുഖേന എതിര്‍പ്പ് ഫയല്‍ ചെയ്യാനാകും. സ്പീഡ് റഡാറുകളോ നിരീക്ഷണ കാമറകളോ മാനുഷികമായോ റെക്കോര്‍ഡ് ചെയ്ത നിയമലംഘനങ്ങളിലും ഈ സേവനം ഉപയോഗിച്ച് എതിര്‍പ്പ് ഫയല്‍ ചെയ്യാം. പിഴ അടച്ചിട്ടുണ്ടെങ്കിലോ ഒരുതവണ എതിര്‍വാദം ഉന്നയിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ പിന്നീട് എതിര്‍പ്പ് അറിയിക്കാനാകില്ല.
എതിര്‍പ്പ് രജിസ്റ്റര്‍ ചെയ്ത് 30 ദിവസത്തിനുള്ളില്‍ കൂടാത്ത കാലയളവിനുള്ളില്‍ എതിര്‍പ്പ് അറിയിച്ച വ്യക്തിക്ക് വാചക സന്ദേശം മുഖേന മറുപടി ലഭിക്കും. ലംഘനം ശരിയാണെന്ന് കണ്ടെത്തിയാല്‍ സാധാരണ നടപടിക്രമം ബാധകമാകും. തെറ്റാണെന്ന് കണ്ടെത്തിയാല്‍ നിയമലംഘനം നീക്കം ചെയ്യും. തെൻറ വാഹനം നിയലംഘനം നടത്തി എന്ന അധികൃതരുടെ വാദത്തിൽ ആർക്കെങ്കിലും സംശയം വരുന്ന ഘട്ടത്തിൽ ഇൗ സൗകര്യം ഉപയോഗിക്കാനാകും.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓട്ടോമേറ്റഡ് കാൾ സെൻറർ സേവനം നേരത്തേ തുടങ്ങിയിട്ടുണ്ട്. 2344444 ആണ് നമ്പര്‍.
നിയമലംഘനം, ഡ്രൈവര്‍മാരുടെ ലൈസന്‍സ്, നമ്പര്‍ പ്ലേറ്റ്, അംഗപരിമിതര്‍ക്കായുള്ള സേവനങ്ങള്‍ എന്നിവയെക്കുറിച്ച് അന്വേഷിക്കുന്നതിന് ഇഷ്ടഭാഷയും ആവശ്യമായ സേവനവും തെരഞ്ഞെടുക്കാന്‍ ഇതിലൂടെ സാധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.