ദോഹ: ദോഹ മെട്രോയുടെ അൽ വുകൈറിലേക്ക് നീട്ടിയ എം132 ലിങ്ക് ബസ് സര്‍വിസ് ഞായറാഴ്ച മുതൽ ഓടിത്തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. വുകൈറിലെ എസ്ദാന്‍ 34 വരെയാണ് നീട്ടിയത്.
വുകൈര്‍ ഭാഗങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് അല്‍ വക്ര മെട്രോ സ്റ്റേഷനിലേക്കും അവിടെനിന്ന് തിരിച്ചും യാത്ര ചെയ്യാന്‍ പ്രയോജനപ്പെടുന്ന തരത്തിലാണ് സര്‍വിസ്. ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ രാവിലെ ആറ് മുതല്‍ രാത്രി 11 വരെയും വ്യാഴാഴ്ച രാവിലെ ആറ് മുതല്‍ രാത്രി 11.59 വരെയും വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മുതല്‍ രാത്രി 11:59 വരെയും സേവനങ്ങള്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.