ദോഹ: സർവിസ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ദോഹ മെട്രോയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഗ്രീൻ ലൈനിലെ ഗതാഗതം തടസ്സപ്പെടും. എന്നാൽ, യാത്രക്കാർക്ക് ലക്ഷ്യ സ്ഥാനങ്ങളിലെത്താൻ ഗ്രീൻ ലൈൻ റൂട്ടിൽ ബസ് സർവിസ് നടത്തുമെന്ന് ദോഹ മെട്രോ അറിയിച്ചു.
അൽ ബിദ്ദ സ്റ്റേഷനും അൽ റിഫ മാൾ സ്റ്റേഷനുമിടയിൽ ഓരോ പത്ത് മിനിറ്റിലുമായി ബസ് സർവിസ് നടത്തും. ഇരു ദിശകളിലും വൈറ്റ് പാലസ് സ്റ്റേഷൻ ഒഴികെ എല്ലായിടത്തും ബസ് നിർത്തുമെന്നും അധികൃതർ അറിയിച്ചു. അൽ ബിദ്ദ, ഹമദ് ഹോസ്പിറ്റൽ, അൽ മെസ്സില, അൽ റയ്യാൻ ഖദീം, അൽ ഷഖാബ്, ഖത്തർ നാഷനൽ ലൈബ്രറി, എജുക്കേഷൻ സിറ്റി, അൽ റിഫ മാൾ എന്നിവയാണ് ബസ് സ്റ്റോപ്പുകൾ അൽ മൻസുറക്കും ദോഹ ജദീദിനു മിടയിൽ റെഡ്ലൈനിൽ ഓരോ പത്ത് മിനിറ്റിലും ബസ് സർവിസ് നടത്തും. ഈ റൂട്ടുകളിൽ മെട്രോ ലിങ്ക് ബസ് സർവിസ് പതിവ് പോലെ തന്നെ ഓടുന്നതായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.