ദോഹ: അൽ മറായി പാൽ എന്നത് കാലങ്ങളായി ഖത്തറിലെ സ്വദേശികളുടെയും വിദേശികളുടെയും പ്രിയപ്പെട്ട ബ്രാൻഡാണ്. സൗദിയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന അൽ മറായിക്ക് പകരം മറ്റൊരു വിദേശ രാജ്യത്തുനിന്നുള്ള പാൽ എന്നത് ആദ്യം ചിന്തിക്കുക പലർക്കും ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഇപ്പോൾ കഥ മാറി.
തുർക്കിയിൽ നിന്നുള്ള പശുവിൻ പാൽ പാക്കറ്റുകൾ വിപണിയിൽ എത്തിയതോടുകൂടി അതിെൻറ രുചിയും ഉപയോഗവും നല്ല അഭിപ്രായത്തിന് കാരണമായതോടെ ‘വാമൊഴി’യിലൂടെ ഗുണഗണങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിച്ചു.
മണിക്കൂറുകൾക്കകം തുർക്കിയുടെ പാൽ പാക്കറ്റുകൾ വിപണിയിൽ ‘ട്രൻഡാ’യി.
ഒരു ലിറ്ററിന് നാല് റിയാലെ ഉള്ളൂ എന്നതും പാലിെൻറ ഗുണവും രുചിയും മികച്ചതാണന്നും ഉപഭോക്താക്കൾ പറയുന്നു. തുർക്കിയിൽ നിന്നുള്ള വിവിധ പാലുത്പ്പന്നങ്ങളും എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.