ദോഹ: സി.പി.എമ്മിെൻറ കൊടിയുടെ നിറം കാവിയാക്കുന്നതാവും ഉചിതമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍ എം.എൽ.എ. ഖത്തര്‍ കെ എം സി സി സംസ്ഥാന സംസ്ഥാന സമിതി നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു ഭാഗത്ത് ആര്‍എസ്എസ്സിനേയും സംഘ് പരിവാര്‍ ശക്തികളേയും തലോടുകയും മറുഭാഗത്ത് തല്ലുന്നു എന്ന് ഭാവിക്കുകയും ചെയ്യുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയേൻറത്. കുമ്മനത്തിനെതിരെ വാചകമടിക്കുന്ന മുഖ്യമന്ത്രി അതേ കുമ്മനത്തിന് മെട്രോയില്‍ യാത്രയൊരുക്കുന്നു. അതേക്കുറിച്ച് അറിയില്ലെന്ന് പിന്നീട് പ്രസ്താവനയിറക്കുന്നു. അമിത് ഷാ കേരളത്തിലെത്തിയപ്പോള്‍ റോഡ് നന്നാക്കിക്കൊടുക്കുകയും പ്രധാനമന്ത്രിയേക്കാള്‍ വലിയ സുരക്ഷാ സംവിധാനമൊരുക്കുകയും ചെയ്തു. പിന്നീട് പാര്‍ട്ടി സെക്രട്ടറിയെക്കൊണ്ട് അമിത്ഷാക്കെതിരെ പ്രസ്താവന ഇറക്കിക്കുന്ന മുഖ്യമന്ത്രിയുടെ രീതി പൊതുസമൂഹം മനസ്സിലാക്കുന്നുണ്ട്. വേങ്ങരയില്‍ ന്യൂനപക്ഷ വോട്ട് കിട്ടാന്‍ വേണ്ടി നടത്തിയ തന്ത്രമായിരുന്നു അത്തരം പ്രസ്താവനകള്‍. മുസ്ലിം ലീഗ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ മാധ്യമങ്ങളുള്‍പ്പെടെ സങ്കുചിത താത്പര്യത്തോടെയാണ് പ്രവര്‍ത്തിച്ചത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ചെയ്യുന്നത് ഭൂതക്കണ്ണാടി വെച്ച് നോക്കിയവരൊക്കെ ഇപ്പോഴെവിടെയാണെന്ന് മനസ്സിലാവുന്നില്ല. പച്ച ബ്ലൗസിട്ട് ആരെങ്കിലും വരവേല്‍പ്പിൽ പങ്കെടുത്താലും വീട് പേര് മാറ്റിയാലുമെല്ലാം വിവാദങ്ങളുണ്ടാക്കിയവര്‍ ആര് എസ് എസ് നേതാവ് ദീന്ദയാലിെൻറ ജന്മ ശതാബ്ദി ആഘോഷിക്കാന്‍ വേണ്ടി സ്്കൂളുകളിലേക്ക് സര്‍ക്കുലര്‍ അയക്കുന്ന സാഹചര്യമാണിപ്പോൾ.
സ്കോളര്‍ഷിപ്പ് പരീക്ഷയുടെ മറവില്‍ സംഘ്പരിവാര്‍ പുസ്കതങ്ങള്‍ സ്കൂളുകളില്‍ വിതരണം ചെയ്യുന്ന സാഹചര്യം പോലുമുണ്ടായി. അനില്‍ അക്കര എം എല്‍ എ പറഞ്ഞ് ഗൗരവത്തോടെ കാണണം. കേരളാ വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ചേരനെല്ലൂരിലെ ആര്‍എസ്എസ് ശാഖാ അംഗമായി പ്രവര്‍ത്തിച്ചിരുന്നുവെന്നും തൃശൂര്‍ സെൻറ് തോമസ് കോളജില്‍ എബിവിപിയുടെ ചെയര്മാന് സ്ഥാനാര്‍ത്ഥിയായി നാമനിർദേശപത്രിക നല്കിയെന്നതും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
ആര് എസ് എസിനെതിരെ രംഗത്തുവരുന്നവര്‍ അവര്‍ക്ക് വളരാന്‍ വഴിമരുന്നിടുന്നവരാണെന്ന് കണ്ടെത്തുകയാണ് സിപിഎം ചെയ്യുന്നത്. പറവൂരില്‍ പ്രബോധകര്ക്കെതിരെയും കാഞ്ഞങ്ങാട്ട് സമസ്ത പ്രവര്‍ത്തകര്‍ക്കെതിരെയും നടപടിയെടുത്തത് ക്രൂരതയാണ്. സോഷ്യല്‍മീഡിയ കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷ്മത ആവശ്യമുണ്ട്. സംഘ്പരിവാര്‍ ശക്തികളുടെ നീക്കത്തിനെതിരെ നാം ജാഗ്രതയോടെ ഇടപെടണമെന്നും ഡോ. മുനീര്‍ ആവശ്യപ്പെട്ടു.
സംസ്ഥാന ഉപദേശക സമിതി ചെയര്മാന് പിഎസ്എച്ച് തങ്ങള്‍ഉദ്ഘാടനം ചെയ്തു. ഖത്തര്‍ കെ എം സി സി സംസ്ഥാന പ്രസിഡൻറ് എസ്എഎം ബഷീര്‍ അധ്യക്ഷത വഹിച്ചു. മുന്‍ കെഎംസിസി നേതാവും വേളംഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ വി കെ അബ്്ദുല്ല, സംസ്ഥാന നേതാക്കളായ എ വി എ ബക്കർ, സലീം നാലകത്ത്, ജാഫര്‍ തയ്യില്‍, ഫൈസല്‍ അരോമ, സി വി ഖാലിദ്, എം പി മുഹമ്മദ് ഷാഫി, അബ്ദുൽഖാദര്‍ ഹാജി, എടയാടി ബാവ ഹാജി, നിഅമത്തുല്ല കോട്ടക്കല്‍, ഇസ്്മാഈല്‍ ഹാജി, തായമ്പത്ത് കുഞ്ഞാലി, പി കെ അബ്്ദുര്‍റഹീം തുടങ്ങിയവര്‍ സംബന്ധിച്ചു. സംസ്ഥാന ജനറല്‍സെക്രട്ടറി അബ്്ദുന്നാസര്‍ നാച്ചി സ്വാഗതം പറഞ്ഞു. സംസ്ഥാന ഉപദേശകസമിതിയംഗം പി വി മുഹമ്മദ് മൗലവി ഖുര്‍ആന്‍ പാരായണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.