'ഇ​ഹ്​​തി​റാ​സ്'​ ആ​പ്പി​ൽ ഇ​നി കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ

ദോ​ഹ: പു​തി​യ സൗ​ക​ര്യ​ങ്ങ​ളു​മാ​യി ഖ​ത്ത​റി​െൻറ കോ​വി​ഡ്​ ട്രാ​ക്കി​ങ്​ ആ​പ്പാ​യ 'ഇ​ഹ്​​തി​റാ​സ്'​ ന​വീ​ക​രി​ച്ചു. വ്യ​ക്​​തി​ക​ളു​ടെ ഹെ​ൽ​ത്ത്​​ കാ​ർ​ഡ്​ നം​ബ​ർ, അ​വ​സാ​ന​മാ​യി കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​െൻറ തീ​യ​തി, ഫ​ലം എ​ന്നീ വി​വ​ര​ങ്ങ​ളാ​ണ്​ ആ​പ്പി​ൽ പു​തു​താ​യി ഉ​ൾ​െ​പ്പ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കോ​വി​ഡ്​ രോ​ഗം മാ​റി​യ​വ​രു​ടെ ഇ​ഹ്​​തി​റാ​സി​ൽ രോ​ഗ​മു​ക്​​തി നേ​ടി​യ​തി​െൻറ ദി​വ​സ​വും ഉ​ണ്ടാ​കും.

എ​ന്നാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്​ എ​ന്ന വി​വ​ര​വും അ​തി​നു​ശേ​ഷം രോ​ഗ​മു​ക്​​തി നേ​ടി​യ​തു​വ​രെ​യു​ള്ള കാ​ല​യ​ള​വും ആ​പ്പി​ൽ പു​തു​താ​യി രേ​ഖ​പ്പെ​ടു​ത്താ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. കോ​വി​ഡ്​​മു​ക്​​തി നേ​ടി നി​ശ്ചി​ത​ദി​വ​സം ക​ഴി​ഞ്ഞ​വ​ർ​ക്കും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച​വ​ർ​ക്കും വാ​ക്​​സ​ി​ൻ എ​ടു​ത്ത​വ​ർ​ക്ക്​ കി​ട്ടു​ന്ന അ​തേ പ​രി​ഗ​ണ​ന പ​ല​യി​ട​ത്തും ല​ഭ്യ​മാ​കു​ന്നു​ണ്ട്.

കോ​വി​ഡ്​ മു​ക്​​ത​ർ​ക്ക്​ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്​ എ​ന്ന്​ പ​ഠ​ന​ങ്ങ​ളി​ൽ തെ​ളി​ഞ്ഞ​തോ​ടെ​യാ​ണി​ത്. ഇ​തി​നാ​ലാ​ണ്​ രോ​ഗ​മു​ക്​​ത​രു​ടെ ആ​പ്പി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ കൂ​ടി ചേ​ർ​ക്കാ​ൻ തു​ട​ങ്ങി​യ​ത്.അ​തേ​സ​മ​യം, കോ​വി​ഡ്​ പ​രി​ശോ​ധ​ന ഇ​തു​വ​രെ ന​ട​ത്താ​ത്ത​വ​രു​ടെ ഇ​ഹ്​​തി​റാ​സി​ൽ ഹെ​ൽ​ത്ത്​ കാ​ർ​ഡ്​ വി​വ​ര​ങ്ങ​ൾ ഉ​ണ്ടാ​വി​ല്ല.

ഒ​രാ​ൾ​ക്ക്​ കോ​വി​ഡ്​ ഉ​ണ്ടോ എ​ന്ന്​ മ​റ്റു​ള്ള​വ​രെ​ അ​റി​യി​ക്കാ​നു​ള്ള ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​െൻറ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​ണ്​ 'ഇ​ഹ്​​തി​റാ​സ്'. കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച ആ​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ ക​ണ്ടു​പി​ടി​ക്കു​ക​യും ചെ​യ്യു​ന്നു. പ​ച്ച, ഗ്രേ, ​ചു​വ​പ്പ്, മ​ഞ്ഞ വ​ർ​ണ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ ആ​ളു​ക​ൾ​ക്ക്​ ഈ ​ആ​പ്പ്​ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. പോ​സി​റ്റി​വാ​യ ആ​ൾ ഏ​തെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കാ​യി എ​ത്തു​ന്ന​തോ​ടെ​യാ​ണി​ത്.

ആ​പ്പി​െൻറ ബാ​ർ​കോ​ഡി​ൽ വി​വി​ധ വ​ർ​ണ​ങ്ങ​ളാ​ൽ ഉ​പ​യോ​ക്​​താ​വി​ന്​ കോ​വി​ഡ്​ സം​ബ​ന്ധി​ച്ച്​ അ​റി​യി​പ്പ്​ ന​ൽ​കു​ക​യാ​ണ്​ ചെ​യ്യു​ക. പ​ച്ച വ​ർ​ണം ഉ​ള്ള​യാ​ൾ​ക്ക്​ കോ​വി​ഡ്​ ഭീ​ഷ​ണി​യി​ല്ല, അ​യാ​ൾ ആ​രോ​ഗ്യ​വാ​നാ​ണ്. പോ​സി​റ്റി​വ്​ ആ​യ ആ​ളു​ടെ ആ​പ്പി​ലെ ബാ​ർ​കോ​ഡി​ൻെ​റ നി​റം ചു​വ​പ്പാ​യി​രി​ക്കും. ഗ്രേ ​ആ​ണ്​ ഒ​രാ​ൾ​ക്ക്​ കി​ട്ടു​ന്ന​തെ​ങ്കി​ൽ ന​മ്മു​ടെ അ​ടു​ത്തു​കൂ​ടി പോ​യ ഏ​തോ ഒ​രാ​ൾ​ കോ​വി​ഡ്​ പോ​സി​റ്റി​വ്​ ആ​ണ്​ എ​ന്നാ​ണ​ർ​ഥം. മ​ഞ്ഞ നി​റ​മു​ള്ള​യാ​ൾ ക്വാ​റ​ൻ​റീ​നി​ൽ ആ​ണെ​ന്നും സൂ​ചി​പ്പി​ക്കു​ന്നു.

വാ​ക്​​സി​െൻറ ര​ണ്ട്​ ഡോ​സും സ്വീ​ക​രി​ച്ച​യാ​ൾ​ക്ക്​ ഇ​ഹ്​​തി​റാ​സ്​ ബാ​ർ​കോ​ഡി​ൻെ​റ ചു​റ്റും സ്വ​ർ​ണ​നി​റം തെ​ളി​യും. ബാ​ർ​കോ​ഡി​ന്​ താ​ഴെ 'COVID19 VACCINATED' എ​ന്ന സ്​​റ്റാ​മ്പി​ങ്ങും വ​രും. വാ​ക്​​സി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു​ വി​വ​ര​ങ്ങ​ൾ അ​പ്പ​പ്പോ​ൾ അ​റി​യി​ക്കു​ന്ന 'VACCINATION' എ​ന്ന പു​തി​യ വി​ൻ​ഡോ കൂ​ടി ആ​പ്പി​െൻറ ബാ​ർ​േ​കാ​ഡി​ന്​ മു​ക​ളി​ൽ വ​ല​തു​ഭാ​ഗ​ത്ത്​ കാ​ണാം. ആ​പ്പി​ൾ ഫോ​ണി​ൽ ആ​ണെ​ങ്കി​ൽ ഇ​ത്​ താ​ഴ്​​ഭാ​ഗ​ത്താ​യി​രി​ക്കും. ആ​ദ്യ​ഡോ​സ്​ സ്വീ​ക​രി​ച്ച​യാ​ൾ​ക്ക്​ അ​ടു​ത്ത ഡോ​സി​െൻറ സ​മ​യം, സ്​​ഥ​ലം, ദി​വ​സം, ഏ​ത്​ വാ​ക്​​സി​ൻ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള​ട​ക്കം മ​ന്ത്രാ​ല​യം അ​പ്പ​പ്പോ​ൾ അ​റി​യി​ച്ചു​കൊ​ണ്ടി​രി​ക്കും.

മേ​യ്​ 28 മു​ത​ൽ ഖ​ത്ത​റി​ൽ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, ബാ​ർ​ബ​ർ ഷോ​പ്പു​ക​ൾ, ജിം​നേ​ഷ്യ​ങ്ങ​ൾ, കാ​യി​ക​പ​രി​​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ 30 ശ​ത​മാ​നം ശേ​ഷി​യി​ൽ പ്ര​വ​ർ​ത്തി​ക്കാം. എ​ന്നാ​ൽ പ്ര​വേ​ശ​നം വാ​ക്​​സി​ൻ ര​ണ്ടു ഡോ​സും സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്. ഇ​ഹ്​​തി​റാ​സ്​ ആ​പ്പ്​ പ​രി​ശോ​ധി​ച്ച്​ 'COVID19 VACCINATED' എ​ന്ന മു​ദ്ര​ണം ഉ​ള്ള​വ​രെ മാ​ത്ര​മേ ഈ ​സ്​​ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക്​ പ്ര​വേ​ശി​പ്പി​ക്കു​ന്നു​ള്ളൂ.

Tags:    
News Summary - More features in the Ihtiras app

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.