ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷ​െൻറ ലിബൈബ്​ ആശുപത്രി

കൂടുതൽ ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ൾ വി​ര​ൽ​ത്തു​മ്പി​ൽ

ദോഹ: ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷ (പി.എച്ച്.സി.സി)െൻറ പുതിയ വെബ്സൈറ്റ് ഉടൻ പ്രകാശനം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. സേവനങ്ങൾ വികസിപ്പിക്കുന്നതിെൻറയും ഡിജിറ്റൈസ്​ ചെയ്യുന്നതിെൻറയും ഭാഗമാണിത്​. ആരോഗ്യസുരക്ഷാസംവിധാനവുമായുള്ള വിവരങ്ങൾ വേഗത്തിൽ അറിയുന്നതിനുള്ള സൗകര്യം ഇതിലൂടെ ലഭ്യമാകുമെന്നും പി.എച്ച്.സി.സി വ്യക്തമാക്കി.

സേവനങ്ങൾ ഡിജിറ്റൈസ്​ ചെയ്യണമെന്ന ഭരണകൂടത്തിെൻറ പ്രത്യേക നിർദേശ പ്രകാരമാണ് വെബ്സൈറ്റ് ആരംഭിക്കുന്നത്​.പൊതുജനങ്ങളുടെ ആരോഗ്യവും സമഗ്ര ചികിത്സയും പ്രാഥമിക ചികിത്സാരംഗത്തെ വളർച്ചയും ലക്ഷ്യം വെച്ചുള്ള ദേശീയആരോഗ്യ തന്ത്രപ്രധാന പദ്ധതിക്ക് വെബ്സൈറ്റ് മുതൽക്കൂട്ടാകും.

പി.എച്ച്.സി.സിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിനും ഹെൽത്ത് സെൻററുകൾ, ഡോക്ടർമാരുടെ വിവരങ്ങൾ, പ്രവർത്തനങ്ങൾ, പരിപാടികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങൾ വേഗത്തിൽ പൊതുജനങ്ങളിലേക്ക് എത്തിക്കാനും വെബ്സൈറ്റ് സഹായകരമാകും.ഉന്നത അന്താരാഷ്​ട്ര ഡിജിറ്റൽ ഗുണനിലവാര മാനദണ്ഡങ്ങളാണ് വെബ്സൈറ്റ് വികസിപ്പിക്കുന്നതിൽ പി.എച്ച്. സി.സി സ്വീകരിച്ചിരിക്കുന്നത്.

ഹമദ്​ മെഡിക്കൽ കോർപറേഷനു​ കീഴിലുള്ള ​ൈപ്രമറി ഹെൽത്ത്​​ കെയർ കോർപറേഷനാണ്​ ഖത്തറിൽ പ്രാഥമിക ചികിത്സാസൗകര്യങ്ങൾ പൊതുമേഖലയിൽ ഒരുക്കുന്നത്​.രാജ്യത്തിെൻറ ഭൂമിശാസ്​ത്രപരമായ പ്രത്യേകതകൾ പരിഗണിച്ച്​ എല്ലാ ഭാഗത്തുമുള്ള രോഗികൾക്ക്​ സേവനം നൽകുക എന്ന ലക്ഷ്യത്തോടെ ആകെ 27 ഹെൽത്ത്​ സെൻററുകളാണ്​ പ്രവർത്തിക്കുന്നത്​. ദേശീയ ആരോഗ്യനയത്തിനനുസരിച്ച്​ ഉന്നത ഗുണനിലവാരത്തിലുള്ള രോഗീസൗഹൃദ ചികിത്സയാണ്​ എല്ലായിടങ്ങളിലും നൽകുന്നത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.