ദോഹ: ഖത്തരികളല്ലാത്തവരുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും ഫെബ്രുവരി മുതൽ കൂടിയ നിരക്കിലുള്ള വെള്ളക്കരം ഈടാക്കിത്തുടങ്ങും. വെള്ളത്തിെൻറ ബില്ലിനൊപ്പം സാനിറ്റേഷൻ ഫീസ് കൂടി ഈടാക്കുന്നതിനാലാണ് ഇതെന്ന് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്റമ) അറിയിച്ചു. 2021 ജനുവരിയിലെ കുടിവെള്ള ബില്ലുകൾ കഹ്റമ ഉപഭോക്താക്കൾക്കായി തയാറാക്കുന്ന ഘട്ടമാണിത്. ഇതിനാലാണ് ഇക്കാര്യം ജനങ്ങളെ വീണ്ടും ഉണർത്തുന്നതെന്ന് കഹ്റമ അറിയിച്ചു. മാസാന്ത കുടിവെള്ള ബില്ലിെൻറ 20 ശതമാനം തുകയാണ് സാനിറ്റേഷൻ ഫീസായി ഇൗടാക്കുക. ഇതുകൂടി ചേർത്തുള്ള ബില്ലായിരിക്കും ഉപഭോക്താക്കൾക്ക് ലഭിക്കുക. പബ്ലിക് വർക്സ് അേതാറിറ്റി (അശ്ഗാൽ) നൽകുന്ന സാനിറ്റേഷൻ സേവനങ്ങൾക്കുള്ള തുക ഈടാക്കുന്നത് കഹ്റമ ആയിരിക്കും.
ഖത്തറിൽ വിദേശികൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കുമുള്ള വെള്ളക്കരം കൂടുമെന്ന് നേരത്തേതന്നെ അധികൃതർ അറിയിച്ചിരുന്നു. വെള്ളം ഉപഭോഗത്തിെൻറ ബില്ലിൽ 20 ശതമാനത്തിെൻറ വർധനവാണ് ഉണ്ടാവുക. ജനുവരി മുതലാണ് ഇത് കണക്കാക്കുക. 2021 ഫെബ്രുവരിയിലെ ബില്ല് മുതലാണ് കൂടിയ തുക ഈടാക്കുക. താമസസ്ഥലത്തുനിന്ന് മലിനജലം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് സേവനനിരക്ക് കഹ്റമയുടെ മാസാന്ത ബില്ലിൽ കൂടുതലായി വരുന്നതുമൂലമാണിത്. ഖത്തരി പൗരന്മാരുടെ വീടുകൾക്ക് ഇത് ബാധകമല്ല. ഖത്തരികളല്ലാത്ത താമസക്കാരുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും വെള്ളം ഉപഭോഗത്തിെൻറ ബില്ലിൽ 20 ശതമാനത്തിെൻറ വർധനവാണ് ഉണ്ടാവുകയെന്ന് അധികൃതർ അറിയിച്ചു.
300 റിയാലാണ് വെള്ളത്തിെൻറ ബില്ല് എങ്കിൽ 60 റിയാൽ, മലിനജലം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ഫീസ് കൂടി നൽകേണ്ടിവരുമെന്ന് സാരം. അശ്ഗാലിെൻറ വിവിധ ഫീസുകൾ നിർണയിക്കുന്നതുമായി ബന്ധപ്പെട്ട മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറ 2019ലെ 211ാം നമ്പർ ഭേദഗതിക്കനുസരിച്ചാണ് പുതിയ തീരുമാനം. സർക്കാർ നൽകുന്ന അടിസ്ഥാന സൗകര്യങ്ങളുെട ഗുണനിലവാരം ഉയർത്തുകയാണ് ഫീസ് വർധനവിലൂടെ ലക്ഷ്യമിടുന്നത്. വെള്ളത്തിെൻറ ഉപഭോഗം കുറക്കുകയും പ്രകൃതിസമ്പത്ത് സംരക്ഷിക്കുകയും ഇതിലൂടെ ലക്ഷ്യമിടുന്നു. ലോകത്താകമാനം വെള്ളത്തിെൻറ ദൗർലഭ്യം കൂടിവരുന്ന പശ്ചാത്തലത്തിലുമാണ് തീരുമാനമെന്ന് അധികൃതർ പറഞ്ഞു. വീടുകളിൽനിന്ന് മലിനജലം പ്രധാന മലിനജല പദ്ധതി ശൃംഖല വഴി ഒഴിവാക്കുന്നതടക്കം പ്രധാന പദ്ധതികളാണ് അശ്ഗാൽ രാജ്യത്ത് നടത്തുന്നത്. തങ്ങളുെട ചില സേവനങ്ങൾക്ക് ഫീസ് ഈടാക്കിത്തുടങ്ങുമെന്ന് അശ്ഗാൽ നേരത്തേ അറിയിച്ചിരുന്നു.
സാനിറ്റേഷനുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളാണ് അശ്ഗാൽ നൽകുന്നത്. വീടുകളുടെയും താമസസ്ഥലങ്ങളുടെയും അഴുക്കുവെള്ളം അഴുക്കുചാൽ ശൃംഖലയുമായി യോജിപ്പിക്കൽ, അഴുക്കുചാലിെൻറയും ബന്ധപ്പെട്ട റോഡുകളുെടയും അറ്റകുറ്റപ്പണി തുടങ്ങിയവയിൽ അശ്ഗാൽ നൽകുന്ന സേവനങ്ങൾക്കാണ് നിലവിൽ ഫീസ് ഈടാക്കിയിരിക്കുന്നത്.അഴുക്കുവെള്ളം വിവിധയിടങ്ങളിൽനിന്ന് പ്രധാന ശൃംഖലയിൽ എത്തിച്ചാണ് ഇത്തരത്തിലുള്ള ബൃഹദ്പദ്ധതി അശ്ഗാൽ നടത്തുന്നത്. ഈയിനത്തിലുള്ള ഫീസ് ഖത്തരികളുടെ വീടുകൾക്ക് സൗജന്യമായാണ് നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.