ഖത്തറിൽനിന്നുള്ളവർക്ക്​​ ​ക്വാറൻറീൻ ഒഴിവാക്കി മൊറോകോ

ദോഹ: ഖത്തറിൽനിന്നുള്ള യാത്രക്കാർക്ക്​ ​ക്വാറൻറീൻ ഒഴിവാക്കി മൊറോകോ. വാക്​സിൻ എടുത്തവരും എടുക്കാത്തവരും എന്ന വിവേചനമില്ലാതെ ഖത്തറിൽനിന്നുള്ള എല്ലാ യാത്രക്കാർക്കും​ നിർബന്ധിത ക്വാറൻറീൻ ഒഴിവാക്കാനാണ്​ തീരുമാനം. എന്നാൽ, രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിക്കാത്തവർ യാത്രക്ക്​ 48 മണിക്കൂറിനുള്ളിൽ കോവിഡ്​ ആർ.ടി.പി.സി.ആർ ടെസ്​റ്റ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റ്​ കൈയിൽ കരുതണം.

മൊറോകോയിലെ ഖത്തർ എംബസിയാണ്​ ഇക്കാര്യം അറിയിച്ചത്​. വാക്​സിൻ രണ്ട്​ ഡോസ്​ സ്വീകരിച്ച യാത്രക്കാർ സർട്ടിഫിക്കറ്റും കരുതണം. ആസ്​​ട്രസെനക, സിനോഫാം, സ്​പുട്​നിക്​, ഫൈസർ, ജാൻസൻ, കോവിഷീൽഡ്​, മൊഡേണ, സിനോവാക്​ എന്നീ വാക്​സിനുകൾക്കാണ്​ മൊറോകോ അംഗീകാരം നൽകിയത്​.

ഏതാനും ദിവസം മുമ്പാണ്​ യൂറോപ്യൻ യൂനിയൻ സുരക്ഷിത​യാത്രക്ക്​ അനുമതിയുടെ പട്ടികയിൽ ഖത്തറിനെ ഉൾപ്പെടുത്തിയത്​. അതിനു പിന്നാലെയാണ്​ മൊറോകോയുടെ നീക്കം. 

Tags:    
News Summary - Morocco excludes quarantine for those from Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.