ശ​നി​യാ​ഴ്ച പ്ര​ഭാ​ത ന​മ​സ്കാ​ര​ത്തി​നാ​യി എ​ത്തി​യ വി​ശ്വാ​സി​ക​ളാ​ൽ പ​ള്ളി​ക​ൾ നി​റ​ഞ്ഞ​പ്പോ​ൾ പു​റ​ത്ത് ന​മ​സ്കാ​ര​ത്തി​ന്​ ഇ​ടം

ക​ണ്ടെ​ത്തി​യ​വ​ർ. ദോ​ഹ ന​ജ്​​മ​യി​ൽ​നി​ന്നു​ള്ള ദൃ​ശ്യം

ദോ​ഹ: പ​ള്ളി​ക​ൾ പ്രാ​ർ​ഥ​നാ​നി​ര​ത​മാ​ക്കി വി​ശ്വാ​സി​സ​മൂ​ഹം വി​ശു​ദ്ധ റ​മ​ദാ​നി​നെ സ്വാ​ഗ​തം ചെ​യ്തു. കോ​വി​ഡ്​ തീ​ർ​ത്ത വി​ല​ക്കു​ക​ൾ കാ​ര​ണം ര​ണ്ടു വ​ർ​ഷ​മാ​യി പ​ള്ളി​ക​ളി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ലെ ത​റാ​വീ​ഹ്​ ന​മ​സ്കാ​രം ന​ഷ്ട​മാ​യ​തി​​ന്‍റെ​കൂ​ടി സ​ങ്ക​ടം തീ​ർ​ത്ത്​ റ​മ​ദാ​ൻ ച​ന്ദ്ര​ക്ക​ല പി​റ​ന്ന വെ​ള്ളി​യാ​ഴ്ച രാ​ത്രി​ക​ളി​ൽ​ത​ന്നെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​ള്ളി​ക​ൾ സ​ജീ​വ​മാ​യി. കോ​വി​ഡ്​ വ്യാ​പ​നം കു​റ​യു​ക​യും ​വാ​ക്സി​നേ​ഷ​ൻ പൂ​ർ​ണ​മാ​വു​ക​യും ചെ​യ്ത​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ ന​ൽ​കി പ​ള്ളി​ക​ളെ​ല്ലാം തു​റ​ന്നു​ന​ൽ​കി​യ​തോ​ടെ​ വി​ശ്വാ​സി​സ​മൂ​ഹം വീ​ണ്ടും പ്രാ​ർ​ഥ​ന​ക​ൾ​ക്കാ​യി തി​രി​കെ​യെ​ത്തി. സ്ത്രീ​ക​ൾ​ക്കും പ്രാ​ർ​ഥ​ന​സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ത​റാ​വീ​ഹ്​ ന​മ​സ്കാ​ര​ത്തി​നാ​യി വെ​ള്ളി​യാ​ഴ്​​ച രാ​ത്രി​യി​ൽ​ത​ന്നെ എ​ല്ലാ പ​ള്ളി​ക​ളി​ലേ​ക്കും വി​ശ്വാ​സി​ക​ൾ ഒ​ഴു​കി​യെ​ത്തി​യി​രു​ന്നു. മ​റ്റു ന​മ​സ്കാ​ര​ങ്ങ​ൾ​ക്കു​മെ​ല്ലാ​മാ​യി പ​ള്ളി​ക​ൾ സ​ജീ​വ​മാ​യി. വു​ദു സൗ​ക​ര്യം ആ​രം​ഭി​ക്കു​ക​യും സാ​മൂ​ഹി​ക അ​ക​ലം ഒ​ഴി​വാ​കു​ക​യും മു​സ​ല്ല​ക​ൾ നി​ർ​ബ​ന്ധ​മ​ല്ലാ​താ​യി മാ​റു​ക​യും ചെ​യ്ത​തോ​ടെ കോ​വി​ഡി​ന്​ മു​മ്പ​ത്തെ ലോ​ക​ക്ര​മ​ത്തി​ലേ​ക്ക്​ ഈ ​നോ​മ്പു​കാ​ലം തി​രി​കെ​യെ​ത്തു​ന്ന​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ്​ വി​ശ്വാ​സി​ക​ൾ.

​ഖു​ർ​ആ​ൻ പാ​രാ​യ​ണ​വും പ്രാ​ർ​ഥ​ന​ക​ളു​മാ​യി സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും എ​ത്തി​യ​തോ​ടെ മു​ഴു​വ​ൻ സ​മ​യ​വും ഇ​പ്പോ​ൾ പ​ള്ളി​ക​ളി​ൽ തി​ര​ക്കാ​യി​ക്ക​ഴി​ഞ്ഞു.

Tags:    
News Summary - mosques in ramadan days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.