ദോഹ: നാട്ടിലെ കുടുംബ ശ്രീയുടെ ഖത്തർ പതിപ്പ് പ്രവാസി മലയാളി വീട്ടമ്മമാർക്കുവേണ്ടി ഒന്നു സങ്കൽപിച്ചാലോ.!. അതേ, ഇതൊരു സ്വപ്നം മാത്രമല്ല, യാഥാർഥ്യവുമാണ്. പ്രവാസി ഭാര്യമാരായി ഖത്തറിലെത്തി നേരേമ്പാക്കുപോലെ പലവിധ പരീക്ഷണങ്ങൾ നടത്തി വീട്ടിനുള്ളിൽ കഴിയുന്ന വീട്ടമ്മമാരെ മുഖ്യധാരയിലേക്ക് നയിക്കാനുള്ള പുതുആശയവുമായി കളത്തിലിറങ്ങിയിരിക്കുകയാണ് ഒരുകൂട്ടം വനിതകൾ.
കുട്ടിയുടുപ്പുകൾ മുതൽ ചുരിദാറുകൾ വരെ തുന്നിയും, കൊതിയൂറും അപ്പങ്ങൾ നിർമിച്ചും, നല്ല നാടൻ അച്ചാറുകൾ തയാറാക്കിയും, പെയിൻറിങ്ങുകൾ, കരകൗശല നിർമാണങ്ങൾ തുടങ്ങി എണ്ണമറ്റപരീക്ഷണങ്ങൾ നടത്തുന്ന വീട്ടമ്മമാരെ ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് 'മുസാവ' എന്ന പേരിൽ 11 സ്ത്രീകളുടെ കൂട്ടായ്മ. സ്വയം തൊഴിൽ കണ്ടെത്താനും, വിപണിയൊരുക്കാനും, സ്ത്രീ ശാക്തീകരണവുമായി ഇവർ തുടങ്ങിയ ആശയത്തിന് പ്രഖ്യാപിക്കും മുേമ്പ സ്വീകാര്യത ലഭിച്ചുതുടങ്ങി. വിവിധ മേഖലകളിൽ അനുഭവ സമ്പത്തുള്ള 11 സ്ത്രീകളാണ് 'മുസാവ'യുടെ കരുത്ത്. ആദ്യ പടിയെന്നോണം നവംബർ 19നു പ്രദർശനം സംഘടിപ്പിക്കും.
തുമാമയിലെ ഐ.ഐ.സി.സി ഹാളിൽ നടക്കുന്ന 'വെസെറ്റോ' എക്സിബിഷിനിൽ വിവിധ മേഖലകളിൽനിന്നുള്ള 20 സ്ത്രീകൾ തങ്ങളുടെ സ്റ്റാളുകൾ ഒരുക്കും. വസ്ത്രങ്ങളും, ഭക്ഷ്യ വസ്തുക്കളും, പലവ്യഞ്ജനങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് 20 പ്രദർശന സ്റ്റാളുകൾ. വൈകീട്ട് മൂന്നു മുതൽ രാത്രി 10 വരെയാണ് പ്രദർശനം. 'മുസാവ' കൂട്ടായ്മയുടെ ലോഗോ റേഡിയോ മലയാളം ഓഫിസിൽ നടന്നു.
ആതുര സേവന രംഗത്തെ ഖത്തറിലെ പ്രശസ്തരായ നസീം ഹെൽത്ത് കെയർ ജനറൽ മാനേജർ ഇർഷാദ്, മാർക്കറ്റിങ് മാനേജർ ഇക്ബാൽ, റേഡിയോ മലയാളം സി.ഇ.ഒ അൻവർ വാണിയമ്പലം എന്നിവർ ചേർന്ന് ലോഗോ പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ മുസാവയുടെ പ്രതിനിധികളായ നൂർജഹാൻ ഫൈസൽ, ലത ആനന്ദ്, അപർണ റെനീഷ്, നസീഹ മജീദ്, നബീസകുട്ടി, രശ്മി സന്തോഷ്, റൂമി, സജ്ന മൻസൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.