മു​ശൈ​രി​ബ് ഡൗ​ൺ ടൗ​ൺ

ദോ​ഹ: വി​ശു​ദ്ധ റ​മ​ദാ​നി​ൽ ഖ​ത്ത​റി​ലെ കു​ടും​ബ​ങ്ങ​ളു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മാ​യി മു​ശൈ​രി​ബ് ഡൗ​ൺ​ടൗ​ൺ മാ​റു​ന്നു. ഒ​രു​കാ​ല​ത്ത് കു​ടും​ബ​ങ്ങ​ളു​ടെ​യും സാ​മൂ​ഹി​ക കൂ​ട്ടാ​യ്മ​ക​ളു​ടെ​യും ഒ​ത്തു​ചേ​ര​ൽ സ്ഥ​ല​മാ​യി​രു​ന്ന, ഏ​റെ ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള മു​ശൈ​രി​ബി​ൽ പ്രി​യ​പ്പെ​ട്ട ഓ​ർ​മ​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു മാ​സം നീ​ളു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലാ​യി ശി​ൽ​പ​ശാ​ല​ക​ൾ, പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, വി​നോ​ദ പ​രി​പാ​ടി​ക​ൾ, മ​റ്റ് ക​മ്യൂ​ണി​റ്റി പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യു​ടെ വേ​ദി​യാ​യി മു​ശൈ​രി​ബ് ഡൗ​ൺ​ടൗ​ൺ മാ​റും. ആ​ക​ർ​ഷ​ക നി​ർ​മി​തി​ക​ളും രൂ​പ​ങ്ങ​ളും, ബ​സാ​ർ, ഗ​ര​ങ്കാ​വോ മി​നി ഫാ​ഷ​ൻ ഷോ, ​ത​ത്സ​മ​യ പ്ര​ക​ട​ന​ങ്ങ​ൾ, റ​മ​ദാ​ൻ മ​ത്സ​ര​ങ്ങ​ളും ഇ​വി​ടെ ന​ട​ക്കും.

ദി​വ​സ​വും രാ​ത്രി 8.30ന് ​ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി പു​ല​ർ​ച്ചെ 1.30 വ​രെ നീ​ളും. റ​മ​ദാ​ന്റെ ചൈ​ത​ന്യം സ്വീ​ക​രി​ച്ച് ആ​ത്മീ​യ അ​ന്ത​രീ​ക്ഷ​ത്തി​ലു​ള്ള മു​ശൈ​രി​ബ് ഡൗ​ൺ​ടൗ​ൺ പ്രി​യ​പ്പെ​ട്ട ഓ​ർ​മ​ക​ൾ പ​ക​ർ​ത്താ​നു​ള്ള അ​വ​സ​രം ന​ൽ​കും. പ​ര​മ്പ​രാ​ഗ​ത​വും സാം​സ്‌​കാ​രി​ക​വും മ​ത​പ​ര​വു​മാ​യ നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് റ​മ​ദാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ഇ​ഫ്താ​ർ സ​മ​യ​മ​റി​യി​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത പീ​ര​ങ്കി മു​ഴ​ക്കം ഈ ​വ​ർ​ഷം മു​ത​ൽ ഡൗ​ൺ​ടൗ​ണി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. മു​ശൈ​രി​ബ് പ​ള്ളി​ക​ളാ​യ അ​ൽ വാ​ദി, മു​ശൈ​രി​ബ്, അ​ൽ ബ​റാ​ഹ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഔ​ഖാ​ഫ് ഇ​സ്‍ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യ​വു​മാ​യി ഏ​കോ​പി​പ്പി​ച്ച് പ്ര​മു​ഖ പ​ണ്ഡി​ത​ന്മാ​രും ഇ​മാ​മു​മാ​രും ഇ​ശാ, ത​റാ​വീ​ഹ് ന​മ​സ്‌​കാ​ര​ത്തി​നും പ്രാ​ർ​ഥ​ന​ക​ൾ​ക്കും നേ​തൃ​ത്വം വ​ഹി​ക്കും.

ഇ​ന്ന​ത്തെ സ്മാ​ർ​ട്ടും സു​സ്ഥി​ര​വു​മാ​യ ക​മ്യൂ​ണി​റ്റി ഹ​ബ്ബാ​യ മു​ശൈ​രി​ബ് ഡൗ​ൺ ടൗ​ൺ, നേ​ര​ത്തേ ത​ല​മു​റ​ക​ളാ​യി ഖ​ത്ത​റി​ലെ ജ​ന​ങ്ങ​ളു​ടെ ഒ​ത്തു​ചേ​ര​ൽ ഇ​ട​മാ​യാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ഈ ​പാ​ര​മ്പ​ര്യ​ത്തി​ന് തു​ട​ർ​ച്ച ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്താ​ലാ​ണ് റ​മ​ദാ​ൻ പോ​ലെ സു​പ്ര​ധാ​ന സ​മ​യ​ങ്ങ​ളി​ൽ ഒ​ത്തു​ചേ​രാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കാ​ൻ അ​ധി​കൃ​ത​ർ മു​ന്നോ​ട്ട് വ​ന്നി​രി​ക്കു​ന്ന​ത്.

പ്ര​ധാ​ന ക​മ്യൂ​ണി​റ്റി പ​രി​പാ​ടി​ക​ൾ

പാ​ഡ​ൽ കോ​ർ​ട്ട്: റ​മ​ദാ​നി​ലൂ​ട​നീ​ളം ക​മ്പ​നി ഹൗ​സ് അ​ങ്ക​ണ​ത്തി​ൽ ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക പാ​ഡ​ൽ കോ​ർ​ട്ടി​ൽ ക​ളി​ക്കാ​നു​ള്ള അ​വ​സ​രം. താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് ചെ​റി​യ ഫീ​സ് ന​ൽ​കി ടൂ​ർ​ണ​മെ​ന്റി​ന്റെ​യും മ​ത്സ​ര​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​കാം.

ക​ര​കൗ​ശ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ: കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും വേ​ണ്ടി​യു​ള്ള ക​ര​കൗ​ശ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ റ​മ​ദാ​ൻ വി​ള​ക്ക് നി​ർ​മാ​ണ ശി​ൽ​പ​ശാ​ല​ക​ൾ, മൈ​ലാ​ഞ്ചി ആ​ർ​ട്ട് സെ​ഷ​നു​ക​ൾ, കാ​ലി​ഗ്ര​ഫി ക്ലാ​സു​ക​ൾ എ​ന്നി​വ ന​ട​ക്കും. ത​ൽ​പ​ര​രാ​യ​വ​ർ​ക്ക് നാ​മ​മാ​ത്ര​മാ​യ ഫീ​സ് ന​ൽ​കി പ​ങ്കെ​ടു​ക്കാം.

റ​മ​ദാ​ൻ ശി​ൽ​പ​ശാ​ല​ക​ൾ: ഇ​സ്‍ലാ​മി​ക പാ​ര​മ്പ​ര്യ​ങ്ങ​ൾ, കാ​ലി​ഗ്ര​ഫി, പാ​ച​ക പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, ആ​ത്മീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി റ​മ​ദാ​നി​ന്റെ വി​വി​ധ വ​ശ​ങ്ങ​ളി​ലൂ​ന്നി യു​വാ​ക്ക​ൾ​ക്ക് സെ​മി​നാ​റു​ക​ളും ശി​ൽ​പ​ശാ​ല​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

റ​മ​ദാ​ൻ ഫോ​ട്ടോ​ഗ്ര​ഫി പ്ര​ദ​ർ​ശ​നം: ബ​റാ​ഹ​ത് മു​ശൈ​രി​ബി​ൽ പ്രാ​ദേ​ശി​ക ഫോ​ട്ടോ​ഗ്ര​ഫ​ർ​മാ​രു​ടെ​യും ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും സൃ​ഷ്ടി​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് റ​മ​ദാ​നി​ന്റെ ആ​ത്മാ​വും സ​ത്ത​യും പ​ക​ർ​ത്തു​ന്ന ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം. റ​മ​ദാ​ൻ കോ​ർ​ണ​ർ: മൈ​ലാ​ഞ്ചി ക​ല​ക​ൾ, ഈ​ത്ത​പ്പ​ഴം, ചാ​യ, കാ​പ്പി എ​ന്നി​വ​യു​മാ​യി സ​മ​ർ​പ്പി​ത റ​മ​ദാ​ൻ കോ​ർ​ണ​ർ പാ​ർ​ക്ക് ഹ​യാ​തി​നും ദോ​ഹ ഡി​സൈ​ൻ ഡി​സ്ട്രി​ക്ടി​നും ഇ​ട​യി​ലെ വാ​ദി സി​ക്ക​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Mushairib Downtown ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.