മുസ്​തഫ കൂരി

ഖത്തർ പ്രവാസി മുസ്​തഫ കൂരി ഇനി കുറുവ പഞ്ചായത്തംഗം

ദോഹ: തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ കുറുവ പഞ്ചായത്തിൽ മത്സരിച്ച ഖത്തർ പ്രവാസിക്ക്​ ജയം. ഒന്നാം വാർഡായ മുല്ലപ്പള്ളിയിൽ മത്സരിച്ച മുസ്​തഫ കൂരിയാണ്​ വിജയിച്ചത്​. ലീഗി​െൻറ യു.ഡി.എഫ്​ സ്​ഥാനാർഥിയായ ഇദ്ദേഹം 56 വോട്ടി​െൻറ ഭൂരിപക്ഷത്തിലാണ്​ വാർഡ്​ നിലനിർത്തിയത്​.

13 വർഷമായി ഖത്തർ പ്രവാസിയാണ്​. നാട്ടിലും പ്രവാസത്തിലും സാമൂഹിക സേവനരംഗത്ത്​ സജീവമാണ്​. കെ.എം.സി.സി മങ്കട മണ്ഡലം പ്രസിഡൻറാണ്​. അടുത്തിടെ നാട്ടിലേക്ക്​ പോയ ഇദ്ദേഹത്തെ പിന്നീട്​ സ്​ഥാനാർഥിയായി പാർട്ടി നിയോഗിക്കുകയായിരുന്നു. ഖത്തറിൽ ലിമോസിൻ രംഗത്താണ്​ ജോലി ചെയ്യുന്നത്​.

ഭാര്യ: സുമയ്യ. മക്കൾ: മുഹമ്മദ്​ ദിൽഷാദ്​, ഫാത്തിമ ദിൽഷ, ഫാത്തിമ ദിൽന, മുഹമ്മദ്​ ദിൽഷാൻ. കോഴിക്കോട്​ ജില്ലയിലെ കൊടുവള്ളി വാവാട്​ സ്വദേശിയും ഖത്തർ പ്രവാസിയുമായ പി.വി. ബഷീർ കൊടുവള്ളി നഗരസഭ അംഗമായും ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്​.

Tags:    
News Summary - Mustafa Kuri, an expatriate from Qatar, is now a member of the Kuruva panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.