ദോഹ: പ്രമുഖ റീട്ടെയിൽ ശൃംഖലയായ സഫാരിയിൽ ‘മൈ കിച്ചൻ ഫെസ്റ്റ് പ്രമോഷന്’ തുടക്കമായി. നിരവധി പ്രമുഖ ബ്രാൻഡുകൾ അണിനിരത്തി വിവിധ മോഡലുകളുടെ കുക്കിങ് സെറ്റുകൾ, പ്രഷർ കുക്കറുകൾ, ഡിന്നർ സെറ്റുകൾ, ഗൃഹോപകരണങ്ങൾ ഹൗസ് കീപ്പിങ് ഉപകരണങ്ങൾ തുടങ്ങി ഒരു വീട്ടിലേക്കാവശ്യമായ ആധുനിക ഗൃഹോപകരണ ഉൽപന്നങ്ങൾ എല്ലാംതന്നെ ലഭ്യമാക്കിക്കൊണ്ടാണ് ‘സഫാരി മൈ കിച്ചൺ ഫെസ്റ്റ്’ തുടങ്ങിയത്.
റോയൽ ഫോർഡ്, പ്രസ്റ്റീജ്, ഹോം വേ, പാനസോണിക്, ക്ലിക്ക് ഓൺ, സാംസങ് , ലുമിനാർക്, ടിഫാൽ, കിച്ചൻ മെയ്ഡ് തുടങ്ങിയ തെരഞ്ഞെടുത്ത മുപ്പതോളം ബ്രാൻഡുകളിലെ ഗൃഹോപകരണങ്ങൾ 50 റിയാലിന് മുകളിലുള്ള തുകക്ക് വാങ്ങുമ്പോൾ 50,000 റിയാൽ വരെ സമ്മാനമായി ലഭിക്കുന്ന റാഫിൾ കൂപ്പൺ നറുക്കെടുപ്പായ ‘സഫാരി ബൈ ആൻഡ് വിൻ പ്രമോഷനിൽ ഉപഭോക്താക്കൾക്ക് പങ്കാളികളാകാം.
ഒന്നാം സമ്മാനം അയ്യായിരം റിയാൽ വീതം രണ്ടു പേർക്ക്, രണ്ടാം സമ്മാനം രണ്ടായിരം റിയാൽ വീതം പത്തുപേർക്കും മൂന്നാം സമ്മാനം ആയിരം റിയാൽ വീതം 20 പേർക്കും കൂടാതെ ഒട്ടനവധി സമ്മാനങ്ങളുമാണ് മാർച്ച് ആറുമുതൽ ഏപ്രിൽ 30 വരെ നീളുന്ന ഈ പ്രമോഷനിൽ ഒരുക്കിയിരിക്കുന്നത്. അബു ഹമൂറിലെ സഫാരി മാളിൽ മേയ് അഞ്ചിനാണ് റാഫിൾ കൂപ്പൺ നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തുക.
മെഗാ പ്രമോഷനായ സഫാരി വിൻ ഫൈവ് നിസാൻ പേട്രാൾ കാർ പ്രമോഷനിലൂടെ അഞ്ച് നിസാൻ പേട്രാൾ 2022 മോഡൽ കാറുകൾ സമ്മാനമായി നേടാനുള്ള അവസരവും ഉപഭോക്താക്കൾക്കായി സഫാരി ഒരുക്കിയിട്ടുണ്ട്. സഫാരിയുടെ ഏതൊരു ഔട്ട്ലറ്റിൽനിന്നും വെറും 50 റിയാലിന് ഷോപ്പിങ് നടത്തുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ നറുക്കെടുപ്പിലൂടെ ഏതൊരാൾക്കും ഈ മെഗാ സമ്മാന പദ്ധതിയിൽ പങ്കാളികളാകാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.