ദോഹ: നാടൊന്നാകെ പെരുന്നാൾ ആഘോഷിക്കുമ്പോൾ വിശക്കുന്ന വയറുകളില്ലെന്ന് ഉറപ്പാക്കാൻ ഈദ് സ്നേഹപ്പൊതിയുമായി നടുമുറ്റം ഖത്തർ. കഴിഞ്ഞ ഏതാനും വർഷങ്ങളായി പെരുന്നാൾ ദിനങ്ങളിൽ വിഭവങ്ങളുമായി ഖത്തറിന്റെ വിവിധ ഭാഗങ്ങളിലെത്തുന്ന നടുമുറ്റം പ്രവർത്തകർ ഇത്തവണയും തെരുവിലുണ്ടാവും. പൊതുജനങ്ങളുടെകൂടി പങ്കാളിത്തത്തോടെയാണ് ഇത്തവണ ഖത്തറിന്റെ പല ഭാഗങ്ങളിൽ ഈദ് സ്നേഹപ്പൊതിയെത്തിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
പെരുന്നാൾ ദിനത്തിലെ വിഭവങ്ങളുടെ ഒരുപങ്ക് ലേബർ ക്യാമ്പിലും ആശുപത്രികളിലും മറ്റുമായുള്ള സഹോദരങ്ങൾക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘സ്നേഹപ്പൊതി’ ഒരുക്കുന്നത്. വീട്ടിൽ തയാറാക്കിയ വിഭവങ്ങളോ അല്ലെങ്കിൽ തങ്ങളുടെ വിഹിതം നൽകിയോ ആർക്കും സംരംഭത്തിൽ പങ്കാളിയാകാം.
ദോഹ, ബർവ സിറ്റി, മദീന ഖലീഫ, മതാർ ഖദീം, വക്റ, വുഖൈർ, അൽഖോർ, മാമുറ, ഐൻഖാലിദ് തുടങ്ങിയ മേഖലകളിൽനിന്ന് നടുമുറ്റം കോഓഡിനേറ്റർമാർ സ്നേഹപ്പൊതികൾ സ്വീകരിച്ച് അർഹരിലേക്ക് എത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.