ദോഹ: അൽ ഖോർ മേഖലയിലെ പ്രവാസികൾക്കും സ്വദേശികൾക്കും ആരോഗ്യ പരിചരണത്തിൽ പുതിയ തുടക്കവുമായി നസീം മെഡിക്കൽ സെന്റർ. പുതുതായി പ്രവർത്തനമാരംഭിച്ച അൽഖോറിലെ നസീം മെഡിക്കൽ സെന്ററിൽ ആരോഗ്യ പരിശോധനാ ക്യാമ്പിൽ 500ഓളം പേർ പങ്കെടുത്തു. ഹമദ് മെഡിക്കൽ കോർപറേഷൻ സഹകരണത്തോടെയായിരുന്നു അൽ ഖോറിലെ അൽ ഹെൽതാൻ റൗണ്ട് എബൗട്ടിൽ പ്രവർത്തനമാരംഭിച്ച നസീം മെഡിക്കൽ സെന്ററിൽ രക്തദാന ക്യാമ്പും പ്രമേഹ പരിശോധനയും നടന്നത്.
പുതുതായി പ്രവർത്തനമാരംഭിച്ച മെഡിക്കൽ സെന്ററിന് നൽകിയ പിന്തുണയിലും ആദ്യ ചടങ്ങിലെ പൊതുജന പങ്കാളിത്തത്തിലും നസീം മെഡിക്കൽ സെന്റർ ടീം നന്ദി അറിയിച്ചു. ‘അൽഖോറിൽനിന്നും ലഭിച്ച വലിയ പിന്തുണയിൽ സന്തുഷ്ടരാണെന്നും, ഇതുവരെയുള്ള സംരംഭങ്ങൾക്ക് നൽകിയ പിന്തുണ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും നസീം മെഡിക്കൽ സെന്റർ ഓപറഷേൻസ് ജനറൽ മാനേജർ ബാബു ഷാനവാസ് പറഞ്ഞു. 12ലേറെ സ്പെഷാലിറ്റികളിലായി നൂതന വൈദ്യ പരിചരണവും മികച്ച ചികിത്സകളും വാഗ്ദാനം ചെയ്താണ് അൽ ഖോറിൽ നസീം മെഡിക്കൽ സെന്റർ പ്രവർത്തനമാരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.