ദോഹ: ജൂൺ ഒന്നിന് പ്രാബല്യത്തിൽ വന്ന ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിളവ് നവംബർ 30ന് അവസാനിക്കുമെന്ന് ഓർമിപ്പിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. പൗരന്മാരും, താമസക്കാരും, സന്ദർശകരും ഈ ഇളവുകാലം ഉപയോഗപ്പെടുത്തി ഗതാഗത നിയമലംഘനത്തിന് ചുമത്തിയ പിഴ ഉടൻ അടക്കണമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ചുമത്തിയ ട്രാഫിക് ഫൈനുകൾ 50 ശതമാനം ഇളവോടെ ഇപ്പോൾ അടക്കാവുന്നതാണ്. കഴിഞ്ഞ ജൂൺ ഒന്നിന് നിലവിൽവന്ന ട്രാഫിക് പിഴയിളവ് ആഗസ്റ്റ് 31ന് അവസാനിക്കുന്നതിനിടെ, അടുത്ത മൂന്നു മാസത്തേക്ക് കൂടി ദീർഘിപ്പിക്കുകയായിരുന്നു. ഇതുപ്രകാരം സെപ്റ്റംബർ ഒന്ന് മുതൽ നവംബർ 30 വരെയാണ് 50 ശതമാനം ഇളവ് തുടരുന്നത്.
സ്വദേശികൾ, താമസക്കാർ, സന്ദർശകർ, ജി.സി.സി പൗരന്മാർ, അവിടങ്ങളിലെ മലയാളികൾ ഉൾപ്പെടെ താമസക്കാർ തുടങ്ങി ഖത്തറിൽ ഗതാഗത നിയമലംഘനക്കേസുകളിൽ പിഴ ചുമത്തപ്പെട്ടവർക്കെല്ലാം ഈ ഇളവുകാലം ഉപയോ ഗപ്പെടുത്താവുന്നതാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ പിഴ ചുമത്തപ്പെട്ടവർക്കു മാത്രമെ ഈ ഇളവുകാലം ഉപയോഗപ്പെടുത്താൻ കഴിയൂ എന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.