ദോഹ: ആരോഗ്യ മേഖലയിൽ വിപുലമായ പദ്ധതികളുമായി നസീം. രോഗികൾക്ക് സമ്മാനതകളില്ലാത്ത സേവനം നൽകുക എന്ന കാഴ്ചപ്പാടോെട നസീം ബ്രാൻഡ് പുതിയ കോർപറേറ്റ് തന്ത്രത്തിന് രൂപം നൽകി. മാനേജിങ് ഡയറക്ടർ മുഹമ്മദ് മിയാൻദാദ് വി.പിയുടെ നേതൃത്വത്തിൽ നടന്ന ലീഡർഷിപ് ഉച്ചകോടിയിലാണ് 2022ലെ തീരുമാനങ്ങൾക്ക് അന്തിമരൂപം നൽകിയത്. 'റെയിൻ 2022' എന്ന ആശയത്തിലാണ് പുതിയ ബ്രാൻഡിങ്.
160ൽ പരം ഡോക്ടർമാരും 250ൽ പരം പാരാമെഡിക്കൽ സ്റ്റാഫുകളുമുള്ള ഖത്തറിലെ ഏറ്റവും വലിയ ജെ.സി.ഐ അംഗീകൃത സ്വകാര്യ മെഡിക്കൽ സെന്‍റർ ഉൾപ്പെടെ ഏഴ് ശാഖകൾ അടങ്ങുന്ന സംഘമാണ് നസീം ഹെൽത്ത് കെയർ.
ഏറ്റവും മികച്ച മെഡിക്കൽ സേവനങ്ങൾ നൽകുന്നതിനാൽ എല്ലാവരുടെയും ഇഷ്ടപ്പെട്ട ആരോഗ്യ സംരക്ഷണ പങ്കാളികളിൽ ഒന്നാണ് നസീം ഹെൽത്ത് കെയർ. ഉയർന്ന വൈധഗ്ധ്യമുള്ള ഡോക്ടർമാരും മെഡിക്കൽ സ്റ്റാഫും അടങ്ങുന്ന സി റിങ് റോഡ് നസീം മെഡിക്കൽ സെന്‍ററിന്‍റെ ഏറ്റവും വലിയ ശാഖ, റേഡിയോളജി ഡിപ്പാർട്മെന്‍റ്, പുതുതായി സജ്ജീകരിച്ച ഡേ കെയർ സർജിക്കൽ സെന്‍റർ തുടങ്ങി ഒന്നിലധികം സ്പെഷാലിറ്റി കേന്ദ്രങ്ങളാണ് രോഗികൾക്കായി വാഗ്ദാനം ചെയ്യുന്നത്.
ലോകോത്തര നിലവാരവും, നൂതന സാങ്കേതിക ഓപറേഷൻ തിയറ്ററുകളും അടങ്ങുന്ന ശസ്ത്രക്രിയ വിഭാഗം 2022ൽ ആരംഭിക്കുന്നതിനുള്ള പദ്ധതി തയാറാക്കിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെതന്നെ മികവുറ്റ ക്ലിനിക്കൽ വൈദഗ്ധ്യവും സൗകര്യങ്ങളും അടങ്ങുന്ന രീതിയിലാണ് ഡേ സർജറി സെന്‍റർ രൂപവത്കരിച്ചിരിക്കുന്നത്. ഓർത്തോപീഡിക് വിഭാഗത്തിനു കീഴിലുള്ള ആർത്രോസ്കോപിക് സർജിക്കൽ പ്രൊസിജിയറുകളായ മെനിസ്ക്കൽ റിപ്പയർ, എ.സി.എൽ റിപയർ, എം.സി.എൽ, പി.സി.എൽ, ഗ്യാസ്ട്രോ എൻററോളജി വിഭാഗത്തിന്‍റെ ഭാഗമായ എന്‍റോസ്കോപ്പി, കോളനോസ്കോപ്പി പ്രൊസിജിയർസ്, എല്ലാത്തരത്തിലുമുള്ള ലാപ്രോസ്കോപിക് സർജറീസ്, ഗൈനകോളജി തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാണ്.
നാല് നസീം മെഡിക്കൽ സെന്‍ററുകളും മികച്ച ആരോഗ്യ സംരക്ഷണം വാഗ്ദാനം ചെയ്യുന്ന ഒരു പ്രീമിയം നസീം മെഡിക്കൽ സെന്‍ററും നസീമിന്‍റെ ബ്രാൻഡിന് കീഴിൽ രണ്ട് ഡെന്‍റൽ സെന്‍ററുകളും സന്നദ്ധമാക്കുന്നതിലൂടെ നസീം ഹെൽത്ത് കെയർ ഖത്തറിലേക്ക് ലോകോത്തര ആരോഗ്യ സംരക്ഷണമാണ് ഉറപ്പുനൽകുന്നത്. നസീം ഹെൽത്ത്കെയറിന്‍റെ മാനേജിങ് ഡയറക്ടറായ മിയാൻദാദ് പ്രതിനിധാനം ചെയ്യുന്ന, സ്ട്രാറ്റജിക് റിസർച് ആൻഡ് ഇന്നവേഷൻ കമ്പനിയായ 33 ഹോൾഡിങ്ങുമായുള്ള പങ്കാളിത്തത്തോടെ കൂടുതൽ മികവിലേക്കുയരാൻ ഒരുങ്ങുകയാണ് സ്ഥാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.