ഖ​ത്ത​ർ ദേ​ശീ​യ ലൈ​ബ്ര​റി

ഫാ​മി​ലി ആ​ർ​ക്കൈ​വു​ക​ൾ​ക്ക് ഡി​ജി​റ്റ​ൽപോ​ർ​ട്ട​ലു​മാ​യി നാ​ഷ​ന​ൽ ലൈ​ബ്ര​റി

ദോ​ഹ: കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള ച​രി​ത്ര​രേ​ഖ​ക​ൾ സൂ​ക്ഷി​ക്കാ​ൻ ഡി​ജി​റ്റ​ൽ പോ​ർ​ട്ട​ലു​മാ​യി ഖ​ത്ത​ർ നാ​ഷ​ന​ൽ ലൈ​ബ്ര​റി. അ​ടു​ത്ത​വ​ർ​ഷ​ത്തോ​ടെ ഫാ​മി​ലി ആ​ർ​ക്കൈ​വ് സം​വി​ധാ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്താ​നാ​ണ് പ​ദ്ധ​തി. ഖ​ത്ത​രി കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നും രേ​ഖ​ക​ളും ചി​ത്ര​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന​വ​രി​ൽ​നി​ന്നു​മു​ള്ള ശേ​ഖ​ര​ങ്ങ​ൾ ഡി​ജി​റ്റ​ലൈ​സ് ചെ​യ്തു സൂ​ക്ഷി​ക്കു​ക​യാ​ണ് പ​ദ്ധ​തി.

ഖ​ത്ത​റി​ന്റെ​യും ഗ​ൾ​ഫ് മേ​ഖ​ല​യു​ടെ​യും ച​രി​ത്ര​വും പൈ​തൃ​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​സ്തു​ക്ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മു​ള്ള ക്യു.​എ​ൻ.​എ​ൽ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഡി​ജി​റ്റ​ൽ ഫാ​മി​ലി ആ​ർ​ക്കൈ​വ് പ്രോ​ജ​ക്ട്. ഖ​ത്ത​രി കു​ടും​ബ​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പു​രാ​ത​ന വ​സ്തു​ക്ക​ൾ, ചി​ത്ര​ങ്ങ​ൾ, ക​ത്തി​ട​പാ​ടു​ക​ൾ, മ​റ്റ് ച​രി​ത്ര​രേ​ഖ​ക​ൾ എ​ന്നി​വ ഡി​ജി​റ്റ​ലൈ​സ് ചെ​യ്യാ​നും പ​ദ്ധ​തി​യി​ടു​ന്നു.

ഡി​ജി​റ്റ​ൽ പോ​ർ​ട്ട​ൽ ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ച്ച് കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​​ന്ന് ക്യു.​എ​ൻ.​എ​ൽ ഹെ​റി​റ്റേ​ജ് ലൈ​ബ്ര​റി​യി​ലെ ഫാ​മി​ലി ആ​ർ​ക്കൈ​വ്‌​സ് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റും ക​ല​ക്ഷ​ൻ​സ് ആ​ക്‌​സ​സ് മേ​ധാ​വി​യു​മാ​യ മ​ർ​യം അ​ൽ മു​ത​വ്വ ഖ​ത്ത​ർ വാ​ർ​ത്ത ഏ​ജ​ൻ​സി​യോ​ട് പ​റ​ഞ്ഞു. 

Tags:    
News Summary - National Library with digital portal for family archives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.