ഐ.​ടി സു​ര​ക്ഷ സ​മ്മേ​ള​ന​ത്തി​ന് ദോ​ഹ വേ​ദി​യാ​കും

ദോ​ഹ: വി​വ​ര​സാ​​ങ്കേ​തി​ക മേ​ഖ​ല​യി​ലെ സു​ര​ക്ഷ സം​ബ​ന്ധി​യാ​യ ഇ​ന്റ​ർ​നാ​ഷ​ന​ൽ കോ​മ​ൺ ക്രൈ​റ്റീ​രി​യ സ​മ്മേ​ള​ന​ത്തി​ന് (ഐ.​സി.​സി.​സി) ന​വം​ബ​ർ നാ​ല് മു​ത​ൽ ആ​റ് വ​രെ ദോ​ഹ വേ​ദി​യാ​കും.

മി​ഡി​ലീ​സ്റ്റും ഉ​ത്ത​രാ​ഫ്രി​ക്ക​യും ഉ​ൾ​പ്പെ​ടു​ന്ന മി​ന മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യി ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന് ദേ​ശീ​യ സൈ​ബ​ർ സു​ര​ക്ഷ ഏ​ജ​ൻ​സി (എ​ൻ.​സി.​എ​സ്.​എ)​യാ​ണ് ആ​തി​ഥേ​യ​രാ​വു​ന്ന​ത്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള വി​ദ​ഗ്ധ​രും ഇ​ന്റ​ർ​നാ​ഷ​ന​ൽ കോ​മ​ൺ ക്രൈ​റ്റീ​രി​യ ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ളും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

2024 ഒ​ക്ടോ​ബ​ർ 29 മു​ത​ൽ ന​വം​ബ​ർ മൂ​ന്നു​വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ദേ​ശീ​യ സൈ​ബ​ർ സു​ര​ക്ഷ ഏ​ജ​ൻ​സി ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​മ​ൺ ക്രൈ​റ്റീ​രി​യ യോ​ഗ​ങ്ങ​ൾ ന​ട​ക്കും.

Tags:    
News Summary - Doha to host IT Security Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.