ദോഹ: ഒരു മാസക്കാലം ഖത്തറിലെ കുട്ടിപ്പടക്ക് ആഘോഷകാലമൊരുക്കി ടോയ് ഫെസ്റ്റിൽ ഇത്തവണ എത്തിയത് ഒരു ലക്ഷത്തോളം സന്ദർശകർ. വ്യാഴാഴ്ച രാത്രിയോടെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ കൊടിയിറങ്ങിയ കളിപ്പാട്ട മേളയാണ് സന്ദർശക പങ്കാളിത്തംകൊണ്ട് മുൻകാല റെക്കോഡുകൾ തിരുത്തിയത്.
ജൂലൈ 14ന് തുടങ്ങി ആഗസ്റ്റ് 14 വരെ നീണ്ടുനിന്ന മേള കുട്ടികളെയും കുടുംബ സന്ദർശകരെയും ആകർഷിച്ചതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന പ്രഥമ ഫെസ്റ്റിവലിനെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ 33 ശതമാനമാണ് വര്‍ധന. ലോകത്തെ പ്രമുഖരായ 50ലേറെ കളിപ്പാട്ട നിര്‍മാതാക്കള്‍ മേളയുടെ ഭാഗമായിരുന്നു.
കളിപ്പാട്ടങ്ങളുടെ പ്രദര്‍ശനം, വിപണനം, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍, കലാപ്രകടനങ്ങള്‍, ഗെയിമുകള്‍ തുടങ്ങി വൈവിധ്യമായ കാഴ്ചകളാണ് ടോയ് ഫെസ്റ്റിവല്‍ സമ്മാനിച്ചത്. 26 സ്റ്റേജ് പ്രകടനങ്ങളും അരങ്ങേറി. സമാപന ദിവസം നടന്ന പ്രാദേശിക ബാന്‍ഡായ റൂഹ് അല്‍ ശര്‍ഖിന്റെ പ്രകടം കുട്ടികള്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്.
കനത്ത ചൂടുള്ളതിനാല്‍ അവധിക്കാലത്ത് കുട്ടികള്‍ക്ക് കളിക്കാനും ഉല്ലസിക്കാനുമുള്ള വേദിയായിരുന്നു ടോയ് ഫെസ്റ്റിവല്‍. 17,000 ചതുരശ്ര മീറ്ററില്‍ തീര്‍ത്ത ഫെസ്റ്റിവല്‍ വേദി കുട്ടികള്‍ക്ക് പുതിയ അനുഭവങ്ങളാണ് സമ്മാനിച്ചത്. ഖത്തര്‍ ടൂറിസം സംഘടിപ്പിക്കുന്ന ടോയ് ഫെസ്റ്റിവലിന്റെ മൂന്നാം എഡിഷന് അടുത്ത വര്‍ഷം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.