ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ ‘ഇ​ന്ത്യ ഉ​ത്സ​വ്’​ ഷോ​പ്പി​ങ് പ്ര​മോ​ഷ​ൻ ബ​ർ​വ സി​റ്റി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​പു​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ദോ​ഹ: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തോ​ടു​ള്ള ഐ​ക്യ​ദാ​ർ​ഢ്യ​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ഇ​ന്ത്യ ഉ​ത്സ​വ്’ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.

ഇ​ന്ത്യ​ൻ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളും രു​ചി​ക്കൂ​ട്ടു​ക​ളും മു​ത​ൽ വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ൾ, വ​സ്ത്ര ശേ​ഖ​ര​ങ്ങ​ൾ എ​ല്ലാം ഒ​രു കു​ട​ക്കീ​ഴി​ൽ ഒ​രു​ക്കി​യാ​ണ് ‘ഇ​ന്ത്യ ഉ​ത്സ​വ്’ കൊ​ടി​യേ​റി​യ​ത്. ആ​ഗ​സ്റ്റ് 15ന് ​ബ​ർ​വ സി​റ്റി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​പു​ൽ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ, ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ൾ, ഐ.​സി.​സി, ഐ.​സി.​ബി.​എ​ഫ്, ഐ.​ബി.​പി.​സി, ഐ.​എ​സ്.​സി, ഐ.​ഡ​ബ്ല്യു.​എ തു​ട​ങ്ങി​യ അ​പെ​ക്സ് ബോ​ഡി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു. സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച ഇ​ന്ത്യ​ൻ ഷോ​പ്പി​ങ് ഉ​ത്സ​വ​മേ​ള ആ​ഗ​സ്റ്റ് 20 വ​രെ തു​ട​രും.

 ‘ഇ​ന്ത്യ ഉ​ത്സ​വ്’ ഷോ​പ്പി​ങ് പ്ര​മോ​ഷ​നി​ൽ​നി​ന്ന്

ഇ​ന്ത്യ​യി​ൽ​നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്ത​തും ഇ​ന്ത്യ​ൻ പാ​ര​മ്പ​ര്യ​മു​ള്ള​തു​മാ​യ വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളു​​ടെ ഖ​ത്ത​റി​ലെ ഏ​റ്റ​വും വ​ലി​യ ശേ​ഖ​ര​മാ​ണ് ‘ഇ​ന്ത്യ ഉ​ത്സ​വി’​ന്റെ പ്ര​ത്യേ​ക​ത. നി​ത്യോ​പ​യോ​ഗ വ​സ്തു​ക്ക​ൾ, ഇ​റ​ച്ചി, പ​ഴ​വ​ർ​ഗ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ഭ​ക്ഷ്യേ​ത​ര വ​സ്തു​ക്ക​ൾ, ഗാ​ർ​ഹി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ, ആ​രോ​ഗ്യ-​സൗ​ന്ദ​ര്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ, ഫാ​ഷ​ൻ, പാ​ദ​ര​ക്ഷ​ക​ൾ എ​ന്നി​വ ‘ഇ​ന്ത്യ ഉ​ത്സ​വി​ൽ’ ഉ​പ​ഭോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്നു.

മേ​ള​യു​ടെ ഭാ​ഗ​മാ​യി ‘ഇ​ന്ത്യ​ൻ സി​ൽ​ക് ആ​ൻ​ഡ് എ​ത്നി​ക് വെ​യ​ർ ഫെ​സ്റ്റി​ൽ’ ഇ​ന്ത്യ​ൻ സാ​രി​ക​ളു​ടെ വി​പു​ല ശേ​ഖ​ര​മാ​ണു​ള്ള​ത്. പ്ര​കൃ​തി​ദ​ത്ത​മാ​യ പ​ട്ടു​സാ​രി​ക​ൾ മു​ത​ൽ റെ​ഡി​മെ​യ്ഡ് വ​സ്ത്ര​ങ്ങ​ൾ വ​രെ കു​റ​ഞ്ഞ നി​ര​ക്കി​ൽ ല​ഭ്യ​മാ​ണ്.

ജി.​സി.​സി​യി​ലും ഖ​ത്ത​റി​ലും ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് പ്ര​ചാ​ര​ണ​വും ജ​ന​കീ​യ​ത​യും ന​ൽ​കു​ന്ന ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ പ​ങ്കി​നെ ​അം​ബാ​സ​ഡ​ർ അ​ഭി​ന​ന്ദി​ച്ചു. വൈ​വി​ധ്യ​മാ​ർ​ന്ന ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളും ബ്രാ​ൻ​ഡു​ക​ളും ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളി​ലെ​ത്തി​ക്കു​ന്ന​തി​ൽ ‘ഇ​ന്ത്യ ഉ​ത്സ​വ്’ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ഥ​ക്, മ​ണി​പ്പൂ​രി, ഒ​ഡീ​ഷി ഉ​ൾ​പ്പെ​ടെ പ​ര​മ്പ​രാ​ഗ​ത നൃ​ത്ത​ങ്ങ​ളും അ​ര​ങ്ങേ​റി. ഇ​ന്ത്യ ഉ​ത്സ​വ് പ്ര​മോ​ഷ​നു പു​റ​മെ, ഇ​ല​ക്ട്രോ​ണി​ക് ആ​ൻ​ഡ് ഗാ​ഡ്ജ​റ്റ് പ്ര​മോ​ഷ​ൻ, ലു​ലു സേ​വേ​ഴ്സ് പ്ര​മോ​ഷ​ൻ എ​ന്നി​വ​യും തു​ട​രു​ന്നു​ണ്ട്. 

Tags:    
News Summary - India Utsav fair kicks off on Lulu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.