ദോഹ: ഹമദ് തുറമുഖം വഴി രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച വന്‍ പുകയില ശേഖരം പിടികൂടി ഖത്തർ കസ്റ്റംസ്. വാട്ടർ ടാങ്കിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 14 ടണ്‍ പുകയില ഉല്പന്നങ്ങളാണ് പിടികൂടിയത്. പുകയില ഉല്പന്നങ്ങൾ, സിഗരറ്റ് എന്നിവയാണ് ഇവയിലുണ്ടായിരുന്നത്. ഖത്തര്‍ കസ്റ്റംസിന്റെ ആന്റി സ്മഗ്ലിങ് ഡിപ്പാർട്മെന്റിന്റെ സഹകരണത്തോടെ നടത്തിയ ഓപറേഷന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ചു.
സംശയം തോന്നിയതോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ടാങ്കര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തുറന്നു പരിശോധന നടത്തുകയായിരുന്നു. ടാങ്കറിനുള്ളില്‍ രഹസ്യ അറകളുണ്ടാക്കി അതിലായിരുന്നു പുകയില ഉല്പന്നങ്ങള് ഒളിപ്പിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.