ദോഹ: പാകിസ്താൻ സ്റ്റേറ്റ് ഓയിൽ കമ്പനി ലിമിറ്റഡുമായി ഖത്തർ പെേട്രാളിയം ദീർഘകാല സെയിൽ ആൻഡ് പർച്ചേസ് എൽ.എൻ.ജി കരാറിൽ ഒപ്പുവെച്ചു. കരാർ പ്രകാരം പ്രതിവർഷം മൂന്നു ദശലക്ഷം ടൺ എൽ.എൻ.ജി ഖത്തർ പെേട്രാളിയം പാകിസ്താനിലേക്ക് കയറ്റുമതി ചെയ്യും. പാകിസ്താനിലെ ലോകോത്തര നിലവാരത്തിലുള്ള ടെർമിനലിലേക്ക് 2022 മുതലാണ് ഖത്തർ പെേട്രാളിയത്തിെൻറ എൽ.എൻ.ജി കയറ്റുമതി ആരംഭിക്കുക. 10 വർഷത്തെ എൽ.എൻ.ജി കരാർ 2031ലാണ് അവസാനിക്കുക.
ഇസ്ലാമാബാദിൽ നടന്ന കരാർ ചടങ്ങിൽ ഖത്തർ പെേട്രാളിയം സി.ഇ.ഒയും പ്രസിഡൻറുമായ സഅദ് ശരീദ അൽ കഅ്ബി, പാകിസ്താൻ സ്റ്റേറ്റ് ഓയിൽ കമ്പനി മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ സയ്യിദ് താഹ എന്നിവർ കരാറിൽ ഒപ്പുവെച്ചു.പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ, പാകിസ്താനിലെ ഖത്തർ അംബാസഡർ ശൈഖ് സഈദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
പാകിസ്താനുമായി ദീർഘകാലാടിസ്ഥാനത്തിലുള്ള സെയിൽ ആൻഡ് പർച്ചേസ് കരാറിൽ (എസ്.പി.എ) പ്രവേശിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും പാകിസ്താെൻറ വർധിച്ചുവരുന്ന ഇന്ധന ആവശ്യകത പരിഹരിക്കാൻ എല്ലാ പിന്തുണയുമുണ്ടാകുമെന്നും കരാറിനെ സ്വാഗതം ചെയ്യുന്നതായും ഖത്തർ പെേട്രാളിയം സി.ഇ.ഒ സഅദ് ശരീദ അൽ കഅ്ബി വ്യക്തമാക്കി.
2016ന് ശേഷം ഇത് രണ്ടാംതവണയാണ് ഖത്തർ പെേട്രാളിയം പാകിസ്താൻ കമ്പനിയുമായി ദീർഘകാലാടിസ്ഥാനത്തിലുള്ള കരാറിൽ ഒപ്പുവെക്കുന്നത്.ഇതോടെ, ഖത്തറിൽനിന്ന് പാകിസ്താനിലേക്കുള്ള പ്രകൃതിവാതക കയറ്റുമതിയുടെ അളവ് പ്രതിവർഷം 6.75 ദശലക്ഷം ടൺ ആയി വർധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.