ദോഹ: ‘നീറ്റ്’ മെഡിക്കൽ പ്രവേശന പരീക്ഷക്ക് വിദേശ രാജ്യങ്ങളിൽ പരീക്ഷ കേന്ദ്രം വേണ്ട എന്ന തീരുമാനം ദൗർഭാഗ്യകരവും പ്രവാസികളോടുള്ള കടുത്ത അവഗണനയുമാണെന്ന് ഫോക്കസ് ഇന്റർനാഷനൽ ഖത്തർ റീജ്യൻ സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ആറു വർഷമായി ഗൾഫ് രാജ്യങ്ങളിലുൾെപ്പടെ വിദേശ രാജ്യങ്ങളിൽ നീറ്റ് പരീക്ഷകേന്ദ്രങ്ങൾ ഉണ്ടായിരുന്നു.
എന്നാൽ, ഒരു മുന്നറിയിപ്പുമില്ലാതെയുള്ള എൻ.ടി.എയുടെ ഇപ്പോഴത്തെ തീരുമാനം പ്രവാസലോകത്തെ രക്ഷിതാക്കളിലും വിദ്യാർഥികളിലും ഏറെ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഏറെ പ്രയാസപ്പെട്ട് തയാറെടുപ്പുകൾ നടത്തുന്ന വിദ്യാർഥികളെയും രക്ഷിതാക്കളെയും പ്രതികൂലമായി ബാധിക്കുന്ന ഇത്തരം തീരുമാനങ്ങൾ പുനഃപരിശോധിക്കാൻ ആവശ്യമായ നടപടികൾ ഉത്തരവാദപ്പെട്ടവർ നടത്തണം എന്ന് ഫോക്കസ് സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.