ദോഹ: ഐ.എൻ.എൽ പ്രവാസി ഘടകമായ ഐ.എം.സി.സി ഖത്തറിന്റെ ഔദ്യോഗിക വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു.
യോഗം നൗശീർ ടി.ടി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറായി ഇല്യാസ് മട്ടന്നൂരിനെയും, ജനറൽ സെക്രട്ടറിയായി ജാബിർ ബേപ്പൂരിനെയും, ട്രഷററായി മുസ്തഫ കബീർ കാസർകോടിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി മൻസൂർ കുളിയാങ്കാൽ, ഖാദർ ചൊക്ലി, ഷംസുദ്ധീൻ വില്യാപള്ളി (വൈ പ്രസിഡന്റ്), മുബാറക്ക് നെല്ലിയാളി, അമീർ ശൈഖ്, ഹനീഫ നന്തി (ജോ.സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.
നൗഷീർ ടി.ടി , സിയാദ് മാട്ടൂൽ, ജബ്ബാർ ഇരിക്കൂർ, മുനീർ മേപ്പയൂർ, മൊയ്തു കുത്തുപറമ്പ്, മുനിർ കുറ്റ്യാടി, ശംസുദ്ദീൻ വില്യാപള്ളി, മുനീർ കാസർകോട് എന്നിവർ സംസാരിച്ചു.
ഐ.എൻ.എൽ കേരള ഘടകത്തിലെ വിഭാഗീയ പ്രശ്നങ്ങൾക്ക് യുക്തമായ ഇടപെടലിലൂടെ പരിഹാരം കണ്ട ദേശീയ നേതൃത്വത്തെ ഖത്തർ ഐ.എം.സി.സി അഭിനന്ദിച്ചു. ഐ.എൻ.എൽ ദേശീയ കമ്മിറ്റിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇല്യാസ് മട്ടന്നൂർ അധ്യക്ഷത വഹിച്ചു. മുനീർ മേപ്പയൂർ സ്വാഗതവും ഖാദർ ചെക്ലി നന്ദിയും പറഞ്ഞു.
ഐ.എൻ.എൽ സംസ്ഥാന ഘടകത്തിലെ പിളർപ്പിനുപിന്നാലെ, ഐ.എം.സി.സി ഖത്തർ കമ്മിറ്റിയുടെ മുൻ ഭരണസമിതിയെ പ്രസിഡന്റും സെക്രട്ടറിയും പിരിച്ചുവിട്ടിരുന്നു. തുടർന്ന്, പ്രഫ. അബ്ദുൽ വഹാബിനെ പിന്തുണക്കുന്ന ഒരുവിഭാഗം പുതിയ കമ്മിറ്റിക്ക് രൂപം നൽകി. പിന്നാലെയാണ്, മന്ത്രി അഹമ്മദ് ദേവർകോവിൽ, കാസിം ഇരിക്കൂർ പക്ഷത്തെ പിന്തുണക്കുന്നവർ പുതിയ കമ്മിറ്റി രൂപവത്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.