ദോഹ: ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) പുതിയകാലയളവിലേക്കുള്ള കമ്മിറ്റിയുടെ പ്രസിഡന്റായി ഉസ്മാൻ കല്ലൻ മാറാക്കര, ജനറൽ സെക്രട്ടറിയായി മൂസ താനൂർ, ട്രഷററായി രതീഷ് കക്കോവ് എന്നിവരെ തെരഞ്ഞെടുത്തു. പഴയ ഐഡിയൽ സ്കൂൾ ഹാളിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ മഷ്ഹൂദ് തിരുത്തിയാട് അധ്യക്ഷത വഹിച്ചു. ഡോ. വി.വി. ഹംസ എടപ്പാൾ സ്വാഗതവും രതീഷ് കക്കോവ് റിപ്പോർട്ടും അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റുമാർ: അബ്ദുൽ അസീസ് ചെവിടിക്കുന്നൻ തെന്നല, അബ്ദുൽ റഷീദ് വെട്ടം, സിദ്ദീഖ് വാഴക്കാട്, ഡോ. ഷഫീഖ് താപ്പി മമ്പാട്, നബ്ഷ മുജീബ് എടയൂർ, ജഹ്ഫർ ഖാൻ താനൂർ, അമീൻ അന്നാര. സെക്രട്ടറിമാർ: സൗമ്യ പ്രദീപ് വട്ടംകുളം, നിയാസ് കൈപ്പേങ്ങൽ പുളിക്കൽ, സുരേഷ് ബാബു തേഞ്ഞിപ്പാലം, അബ്ദുൽ ഫത്താഹ് നിലമ്പൂർ, സിദ്ദീഖ് പെരുമ്പടപ്പ്, അബി ചുങ്കത്തറ.
വനിതാ വേദി ചെയർപേഴ്സനായി പ്രീതി ശ്രീധരൻ, ജനറൽ കൺവീനർ ഷംല ജാഫർ, ഫിനാൻസ് കോഓഡിനേറ്റർ റസിയ ഉസ്മാൻ എന്നിവരെയും തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാർ: ജുനൈബ സൂരജ് കൽപകഞ്ചേരി, റൂഫ്സ ഷമീർ തിരുരങ്ങാടി, മൈമൂന സൈൻ തങ്ങൾ എടരിക്കോട്. സെക്രട്ടറിമാർ: മുഹ്സിന സമീൽ ആനക്കയം, വൃന്ദ കെ.നായർ വാഴയൂർ, റിൻഷ മുഹമ്മദ് മാറാക്കര.
അച്ചു ഉള്ളാട്ടിൽ കൂട്ടായ്മയുടെ ചീഫ് പാട്രണും, മഷ്ഹൂദ് വി.സി ചീഫ് അഡ്വൈസറുമാണ്. ഉപദേശക സമിതി അംഗങ്ങളായി അബൂബക്കർ മാടമ്പാട്ട് സഫാരി, ഡോ. വി. വി ഹംസ അൽ സുവൈദി, അബ്ദുൾ കരീം ടീ ടൈം, ഉണ്ണി ഒളകര, എ.പി ആസാദ് സീ ഷോർ, ഡോ. സമീർ മൂപ്പൻ, അമാനുള്ള വടക്കാങ്ങര, അഷ്റഫ് പി.ടി, ബാലൻ മാണഞ്ചേരി, എംടി നിലമ്പൂർ, ജലീൽ കാവിൽ, രാജേഷ് മേനോൻ, ചേലാട്ട് അബ്ദുൽ ഖാദർ ചെറിയമുണ്ടം, ഉണ്ണി മോയിൻ കീഴുപറമ്പ് എന്നിവരെയും തെരഞ്ഞെടുത്തു. ഇരുപത് എക്സിക്യൂട്ടിവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.
ശ്രീധരൻ കോട്ടക്കൽ, ത്വയ്യിബ് പെരിന്തൽമണ്ണ, രഞ്ജിത്ത് വണ്ടൂർ, ബഷീർ കുനിയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. കേശവ് ദാസ് നിലമ്പൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.