ദോഹ: ഖത്തറിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികൾ. സ്‌കിൽസ് ഡെവലപ്മെൻറ് സെൻററിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ പി.സി. സൈഫുദ്ദീൻ (മീഡിയ വൺ) പ്രസിഡൻറായും ഐ.എം.എ. റഫീക്ക് (കേരളശബ്ദം-വീക്ഷണം) ജനറൽ സെക്രട്ടറിയായും ഷഫീക്ക് അറക്കൽ (മംഗളം) ട്രഷററായും പുതിയ കമ്മിറ്റി നിലവിൽ വന്നു.
മുഹമ്മദ് അലി (ഗൾഫ് ടൈംസ്) വൈസ് പ്രസിഡൻറ്, നൗഷാദ് പേരോട് (മിഡിൽ ഈസ്റ്റ് ചന്ദ്രിക) സെക്രട്ടറി എന്നിവരാണ് മറ്റു ഭാരവാഹികൾ. അഹമ്മദ് പാതിരിപ്പറ്റ (സുപ്രഭാതം), പ്രദീപ് മേനോൻ (അമൃത ടി.വി), അഹമ്മദ്‌കുട്ടി (ദേശാഭിമാനി) എന്നിവർ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളുമായി. അഷ്‌റഫ് തുണേരി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഐ.എം.എ. റഫീക്ക് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സാദിക്ക് ചെന്നാടൻ, പ്രദീപ് മേനോൻ, അഹമ്മദ് കുട്ടി എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.ഐ.എം.എ. റഫീക്ക് സ്വാഗതവും സെക്രട്ടറി ഓമനക്കുട്ടൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.