കേരള ബിസിനസ്​ ഫോറത്തിൻെറ 2021-2021 വർഷത്തെ ഭാരവാഹികൾ 

കേരള ബിസിനസ് ഫോറത്തിന്​ പുതിയ ഭാരവാഹികൾ

ദോഹ: ഖത്തറിലെ മലയാളി ബിസിനസ് കൂട്ടായ്മയായ കേരള ബിസിനസ് ഫോറം (കെ.ബി.എഫ്) 2021-2023 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സി.എ. ഷാനവാസ് ബാവയാണ് പുതിയ പ്രസിഡൻറ്​. ജനറല്‍ സെക്രട്ടറിയായി നിഹാദ് മുഹമ്മദലിയെ തിരഞ്ഞെടുത്തു.

രാമകൃഷ്ണന്‍ (വൈസ് പ്രസി), കിമി അലക്‌സാണ്ടര്‍, നിഷാം ഇസ്മാഈല്‍ (ജോ.​ സെക്ര), ഗിരീഷ് പിള്ള (ട്രഷ) എന്നിവരാണ് മറ്റു ഭാരവാഹികള്‍. ജനറല്‍ബോഡി യോഗത്തില്‍ സ്ഥാനമൊഴിഞ്ഞ പ്രസിഡൻറ്​ കെ.ആര്‍. ജയരാജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷഹീന്‍ മുഹമ്മദ് ഷാഫി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഫാസില്‍ ഹമീദ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അഡ്വൈസറി ചെയര്‍മാന്‍ അബ്​ദുല്ല തെരുവത്ത് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഐ.സി.സി പ്രസിഡൻറ്​ ബാബുരാജൻ, ഐ.സി.സി മുൻ പ്രസിഡൻറ്​ മണികണ്ഠൻ, ഐ.എസ്​.സി വൈസ് പ്രസിഡൻറ്​ ഷെജി, ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി സാബിത് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - New office bearers for Kerala Business Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.