ദോഹ: ഖത്തറിലെ ഇന്ത്യൻ ഫിസിയോതെറപ്പിസ്റ്റുകളുടെ കൂട്ടായ്മയായ ഐ.പി.എഫ്.ക്യു 2022-2024 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ടി.കെ. ഷമീം അലി ഉപദേശക സമിതി ചെയർമാൻ, മുഹമ്മദ് ഷാഫി പ്രസിഡന്‍റ്, ബിജു നിർമൽ ജനറൽ സെക്രട്ടറി, അരുൺ ക്രിസ്റ്റഫർ വൈസ് പ്രസിഡന്‍റ്, നിവേദിത വിശ്വനാഥൻ ജോ. സെക്രട്ടറി, എം.ടി. ഷാഹിർ ട്രഷറർ എന്നിവരെ കോർ കമ്മിറ്റി അംഗങ്ങളായും മുഹമ്മദ് ഹുസൈൻ, നളിൻ കൊത്താരി, സി.കെ. സുൾഫിക്കർ, മുഹമ്മദ് ഷജിത്, പ്രിയങ്ക് ജെയിൻ, റോഷ്‌ന മധുർ എന്നിവരെ മാനേജിങ് കമ്മിറ്റി ഭാരവാഹികളായും തിരഞ്ഞെടുത്തു.
മാഗ്നം ഹോട്ടൽ ദോഹയിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ ബോധവത്കരണ പരിപാടികൾ, സാമൂഹിക പ്രവർത്തനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, കായിക പരിപാടികൾ തുടങ്ങിയ പ്രവർത്തനങ്ങളിൽ മറ്റു സംഘടനകളുമായും സാമൂഹിക കൂട്ടായ്മകളുമായും സഹകരിച്ചു മുന്നോട്ടുപോകുമെന്ന് ജനറൽ സെക്രട്ടറി പറഞ്ഞു. 2011 മുതൽ ഖത്തറിൽ ആരോഗ്യ ബോധവത്കരണം, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയ സേവനപ്രവർത്തനങ്ങളുമായി സജീവസാന്നിധ്യമാണ് ഐ.പി.എഫ് ക്യു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.