ദോഹ: അടുത്ത അധ്യയന വർഷം പ്രവർത്തനം ആരംഭിക്കാൻ ആഗ്രഹിക്കുന്ന പുതിയ സ്വകാര്യ സ്കൂളുകള്‍ക്കായി അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയതായി വിദ്യാഭ്യാസ മന്ത്രാലയം. മന്ത്രാലയത്തിെൻറ വെബ്സൈറ്റ് മുഖേന നവംബർ ഒന്നുമുതൽ അപേക്ഷ നടപടികൾ ആരംഭിച്ചു.
ഡിസംബർ 31വരെ അപേക്ഷ സമർപ്പിക്കാം. ഖത്തര്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പത്രപരസ്യത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
2022-23 അധ്യയന വര്‍ഷത്തിൽ കിൻറർ ഗാർട്ടൻ ഉൾപ്പെടെ പുതിയ സ്വകാര്യ സ്കൂളുകൾ ആരംഭിക്കുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്.
സ്വകാര്യ സ്കൂള്‍ ലൈസന്‍സിങ് ചട്ടം അനുസരിച്ചുള്ള വിവിധ നിബന്ധനകള്‍ പാലിച്ചുമാത്രമേ അപേക്ഷകള്‍ അനുവദിക്കൂ.
അപേക്ഷകന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലോ അനുബന്ധ വിഭാഗങ്ങളിലോ ജോലി ചെയ്യുന്ന ആളാകരുത്. അപേക്ഷകെൻറ സാധുവായ ഐ.ഡി കാര്‍ഡ് പകര്‍പ്പ് ഹാജരാക്കണം. അപേക്ഷകെൻറ പ്രായം 21ല്‍ കുറയരുത്.
elr.edu.gov.qa മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴിയാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കും സ്വകാര്യ സ്കൂള്‍ ലൈസന്‍സിങ് വിഭാഗത്തിെൻറ ഔദ്യോഗിക നമ്പറായ 44045128 ലോ 44044772 ലോ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.