ദോഹ: റമദാനെത്തിയതിന് പിറകെ ഭിക്ഷാടനത്തിനെതിരെ മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. യാചന നിയമവിരുദ്ധവും മതവും സമൂഹവും നിരസിച്ച ശീലമാണെന്നും മന്ത്രാലയം ഏറ്റവും പുതിയ അറിയിപ്പിൽ ഓര്‍മിപ്പിച്ചു. രാജ്യത്തിന്റെ ഏത് ഭാഗത്തും ഭിക്ഷാടനം ശ്രദ്ധയിൽപെട്ടാൽ ജനങ്ങൾ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും നിർദേശിച്ചു.
മെട്രാഷ് 2 ആപ്ലിക്കേഷന്‍ വഴിയും ഭിക്ഷാടന വിരുദ്ധ ഏജന്‍സിയുടെ ഫോണ്‍ നമ്പറുകള്‍ വഴിയും വിവരങ്ങള്‍ കൈമാറാം. റമദാനില്‍ യാചകര്‍ കൂടുന്നതിനാലാണ് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നത്. ആഭ്യന്തര മന്ത്രാലയ സേവന ആപ്ലിക്കേഷനായ മെട്രാഷിൽ നേരിട്ടോ, 2347444 / 33618627 നമ്പറിലോ റിപ്പോർട്ട് ചെയ്യാവുന്നതാണ്.
അതേസമയം, പൊതുജനങ്ങൾ സകാത് അടക്കമുള്ള ദാനധര്‍മങ്ങള്‍ അംഗീകൃത സംവിധാനങ്ങളിലൂടെയുംബന്ധപ്പെട്ട ജീവികാരുണ്യ സംഘടനകൾ വഴി നിർവഹിക്കണമെന്നും ഓർമപ്പെടുത്തി. റമദാനില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാർട്മെന്റിന്റെ ഭിക്ഷാടന വിരുദ്ധ വിഭാഗം വ്യാപക പരിശോധന നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.